Saturday, October 10, 2026
HomeTOP NEWSINDIAഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിയാൻ ഒരുങ്ങുന്നു; ഫൈനലിൽ ഇന്ത്യ തോറ്റതിനു പിന്നാലെയാണ്...

ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡ് സ്ഥാനമൊഴിയാൻ ഒരുങ്ങുന്നു; ഫൈനലിൽ ഇന്ത്യ തോറ്റതിനു പിന്നാലെയാണ് ദ്രാവിഡ് സ്‌ഥാനമൊഴിയാൻ തീരുമാനിച്ചത്

Published on

ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്കു തന്നെ മടങ്ങിപ്പോകാനാണു ദ്രാവിഡിൻ്റെ ശ്രമം. ക്രിക്കറ്റ് അക്കാദമി തലവൻ വി.വി.എസ്. ലക്ഷ്‌മൺ ഇന്ത്യൻ ടീമിൻ്റെ പരിശീലന ചുമതല ഏറ്റെടുക്കുമെന്നാണു വിവരം. ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ തോറ്റതിനു പിന്നാലെയാണ് ദ്രാവിഡ് സ്‌ഥാനമൊഴിയാൻ തീരുമാനിച്ചത്. ബിസിസിഐ പ്രതിനിധികളുമായി ദ്രാവിഡ് ചർച്ച നടത്തി.

ഓസ്ട്രേലിയയ്ക്കെതിരായ ട്വൻ്റി20 പരമ്പരയിൽ ടീം ഇന്ത്യയുടെ പരിശീലകൻ ലക്ഷ്‌മണാണ്. യുഎഇയിൽ നടന്ന ട്വന്റി20 ലോകകപ്പിനു പിന്നാലെ 2021ലാണ് ദ്രാവിഡ് ഇന്ത്യൻ ടീമിന്റെ പരിശീലകനായത്. ദ്രാവിഡിന് കീഴിൽ ഇന്ത്യ ലോക ടെസ്‌റ്റ് ചാംപ്യൻഷിപ്പിലും ഏകദിന ലോകകപ്പിലും ഫൈനൽ വരെയെത്തിയിരുന്നു. പക്ഷേ രണ്ടു തവണയും തോറ്റു.

കഴിഞ്ഞ വർഷം ട്വൻ്റി 20 ലോകകപ്പിൻ്റെ സെമി ഫൈനലിലും ഇന്ത്യ കളിച്ചിരുന്നു. ഈ വർഷം ഏഷ്യാകപ്പ് കിരീടം നേടിയതാണു പ്രധാന നേട്ടം. പരിശീലക സ്‌ഥാനം ഒഴിയുന്നതിനെക്കുറിച്ച് ഇതുവരെ ആലോചിച്ചിട്ടില്ലെന്നാണ് ദ്രാവിഡ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. സമയമാകുമ്പോൾ തീരുമാനമെടുക്കുമെന്നും ദ്രാവിഡ് വ്യക്തമാക്കിയിരുന്നു. ലോകകപ്പ് ഫൈനലിൽ ആറു വിക്കറ്റിനാണ് ആതിഥേയരായ ഇന്ത്യയെ ഓസ്ട്രേലിയ തോൽപിച്ചത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this