Saturday, October 10, 2026
HomeTOP NEWSINDIAഇന്ത്യയിൽ വിവിധ സ്ഫോടനങ്ങളിൽ പങ്കുള്ള ലഷ്‌കർ ഭീകരൻ പാകിസ്‌താനിൽ അജ്ഞാതരാൽ കൊല്ലപ്പെട്ട നിലയിൽ

ഇന്ത്യയിൽ വിവിധ സ്ഫോടനങ്ങളിൽ പങ്കുള്ള ലഷ്‌കർ ഭീകരൻ പാകിസ്‌താനിൽ അജ്ഞാതരാൽ കൊല്ലപ്പെട്ട നിലയിൽ

Published on

ഇന്ത്യയിൽ വിവിധ സ്ഫോടനങ്ങളിൽ പങ്കുള്ള കൊടുംഭീകരൻ പാകിസ്താനിൽ കൊല്ലപ്പെട്ടു. സെയ്‌ഫുള്ള ഖാലിദ് എന്ന ലഷ്‌കർ ഭീകരനാണ് കൊല്ലപ്പെട്ടത്. പാകിസ്‌താനിലെ സിന്ധ് പ്രവിശ്യയിൽ അജ്ഞാതരായ ആളുകളുടെ ആക്രമണത്തിലാണ് സെയ്‌ഫുള്ള ഖാലിദ് കൊല്ലപ്പെട്ടത് എന്ന് ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്തു.

2001ലെ രാംപുർ സിആർപിഎഫ് ക്യാമ്പിന് നേരെയുണ്ടായ ആക്രമണം, 2005ലെ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലുണ്ടായ ആക്രണം, 2006ൽ നാഗ്‌പുരിലെ ആർഎസ്എസ് കേന്ദ്രകാര്യാലയത്തിന് നേരെ നടന്ന ആക്രമണം എന്നിവയുടെ സൂത്രധാരനാണ് സെയ്‌ഫുള്ള ഖാലിദെന്നാണ് സുരക്ഷാ ഏജൻസികൾ പറയുന്നത്.

അഞ്ചുവർഷത്തിനിടെ നടത്തിയ മൂന്ന് ആക്രമണങ്ങളിൽ നിരവധി ആളുകൾ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്‌തിരുന്നു. വിനോദ് കുമാർ എന്ന പേരിൽ നേപ്പാളിൽ കഴിഞ്ഞിരുന്ന ഇയാൾ അവിടെ നിന്ന് നഗ്മ ബാനു എന്ന സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്‌തിരുന്നു. വ്യാജപേരിൽ നേപ്പാളിൽ കഴിയവയെയാണ് ഇയാൾ ഇന്ത്യയിലെ ആക്രമണങ്ങൾ ആസൂത്രണം ചെയ്‌തത്‌. ആക്രമണങ്ങൾക്കായി ആളുകളെ റിക്രൂട്ട് ചെയ്‌തും ആയുധങ്ങളുൾപ്പെടെയുള്ള കാര്യങ്ങൾ സംഘടിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു.

നേപ്പാളിൽ നിന്ന് പിന്നീട് പാകിസ്‌താനിലേക്ക് കടന്ന സെയ്‌ഫുള്ള ഖാലിദ് പാകിസ്താനിൽ വിവിധ സ്ഥലങ്ങളിൽ മാറിമാറി കഴിയുകയായിരുന്നു. രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരങ്ങൾ പ്രകാരം അടുത്തിടെയാണ് ഇയാൾ സിന്ധിലെ ബാദിൻ ജില്ലയിലേക്ക് താമസം മാറിയത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this