Monday, October 12, 2026
HomeElection"ഇനി ചർച്ചക്ക് പ്രസക്തിയില്ല"പകരം സീറ്റോ മറ്റ് സ്ഥാനമാനങ്ങളോ കാട്ടിയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അനുനയ നീക്കങ്ങൾ...

“ഇനി ചർച്ചക്ക് പ്രസക്തിയില്ല”പകരം സീറ്റോ മറ്റ് സ്ഥാനമാനങ്ങളോ കാട്ടിയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അനുനയ നീക്കങ്ങൾ നിരസിച്ച് ലതിക സുഭാഷ്

Published on

ഏറ്റുമാനൂരിൽ സീറ്റ് നിഷേധിച്ചതിനെ ചൊല്ലി പരസ്യ പ്രതിഷേധം നടത്തിയ ലതികാ സുഭാഷിനെ അനുനയിപ്പിക്കാനുള്ള ശ്രമം പരാജയം. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസ് ലതിക സുഭാഷുമായി കൂടിക്കാഴ്ച നടത്തി. യുഡിഎഫിനെ ദുർബലപ്പെടുത്തരുതെന്ന് പ്രിൻസ് ലൂക്കോസ് ലതിക സുഭാഷിനോട് അഭ്യർത്ഥിച്ചുവെങ്കിലും വൈകിപ്പോയെന്ന് ലതിക സുഭാഷ് മറുപടി നൽകി. കോൺഗ്രസ് അധ്യക്ഷ പദവി രാജിവച്ച് തല മുണ്ഡനം ചെയ്തതിൽ ഒതുങ്ങില്ല ലതിക സുഭാഷിന്റെ പ്രതിഷേധം. ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥി ആകാനാണ് നീക്കം. വൈകീട്ട് ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

പകരം സീറ്റോ മറ്റ് സ്ഥാനമാനങ്ങളോ കാട്ടിയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അനുനയ നീക്കങ്ങൾ ലതിക നിരസിച്ചു. ഇനി ചർച്ചയ്ക്ക് പ്രസക്തിയില്ലെന്നും പരസ്യ പ്രതികരണം. ഇതിനിടെ യുഡിഎഫിനെ ദുർബലപ്പെടുത്തുന്ന നടപടി ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് ഏറ്റുമാനൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിൻസ് ലൂക്കോസ് ലതികയെ സന്ദർശിച്ചു. വൈകിപ്പോയി എന്നായിരുന്നു ലതികയുടെ മറുപടി. രാവിലെ കോട്ടയത്ത് എത്തിയത് മുതൽ പ്രാദേശിക കോൺഗ്രസ് നേതാക്കൾ പിന്തുണയുമായി ലതികയുടെ വീട്ടിലെത്തുന്നുണ്ട്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this