Wednesday, October 7, 2026
HomeNewsഇത്തരം കാര്യങ്ങളിൽ ജാഗ്രത പാലിക്കണം; സനാതന ധർമ വിവാദത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇത്തരം കാര്യങ്ങളിൽ ജാഗ്രത പാലിക്കണം; സനാതന ധർമ വിവാദത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

Published on

പ്രതിപക്ഷത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന സനാതന ധർമ വിവാദത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം കാര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് മധ്യപ്രദേശിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. സ്വാമി വിവേകാനന്ദനും ലോകമാന്യതിലകിനും പ്രചോദനമായ സനാതന ധർമം ഇല്ലാതാക്കാനാണ് പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പിന് ഒരുങ്ങിക്കൊണ്ടിരിക്കുന്ന മധ്യപ്രദേശിലെ ബിനയിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്നാട് പ്രോഗ്രസീവ് റൈറ്റേഴ്‌സ് ഫോറം സംഘടിപ്പിച്ച സനാതനം അബോളിഷൻ കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കവെ തമിഴ്‌നാട് മന്ത്രിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിൻ നടത്തിയ പ്രസ്‌താവന വിവാദമായിരുന്നു. തുല്യതയ്ക്കും സാമൂഹിക നീതിക്കും എതിരാണ് സനാതന ധർമമെന്ന ഉദയനിധിയുടെ പരാമർശമാണ് വലിയ വിവാദത്തിന് കാരണമായത്. മലേറിയ, ഡെങ്കിപ്പനി, കൊറോണ വൈറസ് എന്നിവ പോലെയാണ് സനാതന ധർമമെന്ന് അദ്ദേഹം പറഞ്ഞു. ഇവയെ പ്രതിരോധിക്കുകയല്ല പകരം ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നും സനാതന ധർമം ജാതിയുടെ അടിസ്ഥാനത്തിൽ ജനങ്ങളെ വേർതിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പ്രസക്ത ഭാഗങ്ങൾ

പ്രതിപക്ഷ സഖ്യമായ ഇന്ത്യയ്ക്ക് ഒരു നേതാവില്ല. ഇന്ത്യയുടെ സംസ്കാരത്തെ ആക്രമിക്കുകയെന്ന അജണ്ടയാണ് അവർ പുലർത്തുന്നത്.
സനാതന സംസ്‌കാരം ഉന്മൂലനം ചെയ്യുക എന്ന പ്രമേയവുമായാണ് ഇന്ത്യ സംഖ്യം രംഗത്തെത്തിയിരിക്കുന്നത്.

ജി20 പ്രതിനിധികൾ നമ്മുടെ രാജ്യത്തിൻ്റെ വൈവിധ്യത്തിലും പൈതൃകത്തിലും മതിപ്പുളവാക്കി. ജി20 ഉച്ചകോടിയുടെ വിജയത്തിന് കാരണം 140 കോടി ഇന്ത്യക്കാരാണ്. നമ്മുടെ രാജ്യത്തിൻ്റെ ഒത്തൊരുമയുടെ തെളിവാണിത്.

ഒരു രാജ്യത്തിന്റെയോ സംസ്ഥാനത്തിൻ്റെയോ വളർച്ചയ്ക്ക് സർക്കാർ സുതാര്യതയോടെ പ്രവർത്തിക്കേണ്ടതും അഴിമതി നിയന്ത്രണ വിധേയമാക്കേണ്ടതും വളരെ പ്രധാനമാണ്.

മധ്യപ്രദേശിലെ രാജ്യത്തെ എല്ലാക്കാര്യത്തിലും പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നായി തിരിച്ചറിഞ്ഞിരുന്ന ഒരുകാലമുണ്ടായിരുന്നു. സ്വാതന്ത്ര്യത്തിന് ശേഷം ഏറ്റവും കൂടുതൽ കാലം മധ്യപ്രദേശ് ഭരിച്ചവർ അഴിമതിയും കുറ്റകൃത്യവുമല്ലാതെ മറ്റൊന്നും സംസ്ഥാനത്തിന് നൽകിയില്ല.

“ചില കാര്യങ്ങളെ ഏതിർക്കുകയല്ല, ഉൻമൂലനം ചെയ്യുകയാണ് വേണ്ടത്. ഡെങ്കിപ്പനി, കൊതുക്, മലേറിയ, കൊറോണ എന്നിവയെ എതിർക്കാനാകില്ല. അവയെ നാം ഉൻമൂലനം ചെയ്യണം. അതുപോലെ സനാതന ധർമ്മത്തെയും ഉൻമൂലനം ചെയ്യണം,” എന്നായിരുന്നു ഉദയനിധിയുടെ പ്രസ്‌താവന. ഇതേത്തുടർന്ന് ബിജെപി ഉൾപ്പടെ നിരവധി രാഷ്ട്രീപാർട്ടികളും ഹിന്ദുത്വ സംഘടനകളും ഇദ്ദേഹത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. സനാതന ധർമവുമായി ബന്ധപ്പെട്ട ജാതിവ്യവസ്ഥയും വിവേചനപരമായ ആചാരങ്ങളും ഉൻമൂലനം ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ് താൻ സംസാരിച്ചതെന്നും ഉദയനിധി പറഞ്ഞിരുന്നു.

എന്നാൽ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നതായി ഉദയനിധി പ്രതികരിച്ചു. വംശഹത്യയ്ക്ക് ആഹ്വാനം ചെയ്‌തിട്ടില്ലെന്നും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് സനാതന ധർമ്മമെന്നും ഉദയനിധി വിശദീകരിച്ചു. ദ്രാവിഡ നാട്ടിൽ നിന്ന് സനാതന ധർമ്മത്തെ തടയാനുള്ള ഞങ്ങളുടെ ദൃഢനിശ്ചയത്തിൽ നിന്നും ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നും, പറഞ്ഞത് ഇന്നും നാളേയും എന്നും പറയുമെന്നും ഉദയനിധി വ്യക്തമാക്കി.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...