Friday, October 9, 2026
HomeLATEST NEWSആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ആപ്പിൾ പ്രയാസപ്പെടുന്നു! എഐ രംഗത്ത് രക്ഷപ്പെടണമെങ്കിൽ ടിം കുക്ക് സിഇഒ സ്ഥാനമൊഴിയണം -...

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ആപ്പിൾ പ്രയാസപ്പെടുന്നു! എഐ രംഗത്ത് രക്ഷപ്പെടണമെങ്കിൽ ടിം കുക്ക് സിഇഒ സ്ഥാനമൊഴിയണം – റിപ്പോർട്ട്

Published on

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്ത് ഐഫോൺ നിർമാതാക്കളായ ആപ്പിൾ രക്ഷപ്പെടണമെങ്കിൽ ടിം കുക്ക് സിഇഒ സ്ഥാനമൊഴിഞ്ഞ് പുതിയ സിഇഒ വരണമെന്ന് ലൈറ്റ്‌ഷെഡ് പാർട്‌നേഴ്‌സ് അനലിസ്റ്റുകളായ വാൾട്ടർ പിസിക്കും ജോ ഗലോണും. മാർക്കറ്റ് വാച്ച് പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഇരുവരുടെയും നിരീക്ഷണം.

വ്യക്തമായി പറഞ്ഞാൽ, ടിം കുക്ക് അദ്ദേഹം സ്ഥാനമേൽക്കുന്ന സമയത്തെ ഏറ്റവും അനുയോജ്യനായ സിഇഒ തന്നെ ആയിരുന്നു. അദ്ദേഹം ആ ആസ്ഥാനം മികച്ച രീതിയിൽ ചെയ്‌തു എന്നതിൽ മറുചോദ്യമില്ല. ടിം കുക്ക് സിഇഒ ആയതിന് ശേഷം രണ്ട് ലക്ഷം കോടി ഡോളറിൻ്റെ ഐഫോണുകളാണ് വിറ്റഴിച്ചത്. എന്നാൽ ഇപ്പോൾ ടിം കുക്കിൻ്റെ നേതൃത്വത്തിൽ ആപ്പിളിന് പുതിയ എഐ ഫീച്ചറുകളും അപ്ഗ്രേഡുകളും നൽകാനാവുമോ എന്നതിൽ അനലിസ്റ്റുകൾ സംശയം പ്രകടിപ്പിച്ചു.

ആഗോള സമ്പദ് വ്യവസ്ഥയിലുടനീളമുള്ള വ്യവസായങ്ങളെ എഐ പുനർനിർമിക്കുമ്പോൾ അതിലെ ദുരന്തങ്ങളിലൊന്നായി ആപ്പിൾ മാറുമെന്ന് ഇരുവരും പറയുന്നു. ആപ്പിളിൻ്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ജെഫ് വില്യംസ് വിരമിച്ചുവെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഈ ലേഖനം പ്രസിദ്ധീകരിച്ചത്. പുതിയ സിഇഒആയി ഇന്ത്യയിൽ ജനിച്ച സാബിഹ് ഖാനെയാണ് ആപ്പിൾ തീരുമാനിച്ചിരിക്കുന്നത്.

1995 മുതൽ ആപ്പിളിൽ ജോലി ചെയ്യുന്ന സാബിഹ് ഖാൻ ഓപ്പറേഷൻസ് സീനിയർ വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്നാണ് ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി സ്ഥാനമേൽക്കുന്നത്. ഇതോടെ കമ്പനിയിൽ ടിം കുക്കിന് ശേഷം രണ്ടാം സ്ഥാനം സാബിഹ് ഖാന് ലഭിക്കും. ഇങ്ങനെയുള്ള മാറ്റങ്ങൾ ആപ്പിളിൽ സംഭവിക്കുന്നുണ്ടെങ്കിലും ഇനിയും ധീരമായ തീരുമാനങ്ങൾ ആപ്പിൾ എടുക്കേണ്ടതുണ്ടെന്നാണ് ഗലോണും പിസിക്കും പറയുന്നത്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ആപ്പിൾ പ്രയാസപ്പെടുന്നുവെന്നാണ് പൊതുധാരണ. ആപ്പിൾ ഉപകരണങ്ങളിലെ എഐ അധിഷ്ടിതമായ ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ ഇനിയും കാര്യക്ഷമമായിട്ടില്ല. എഐ ഉപയോഗിച്ച് സിരി വോയ്‌സ് അസിസ്റ്റന്റ്റ് അപ്ഗ്രേഡ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ട് ഒരു വർഷം കഴിഞ്ഞിട്ടും ആ മാറ്റം സംഭവിച്ചില്ല. അത്യാധുനിക എഐ ഫീച്ചറുകളിൽ ആപ്പിൾ സാങ്കേതിക പ്രതിസന്ധികൾ നേരിടുന്നുവെന്നാണ് റിപ്പോർട്ടുകൾ.

അമിതമായി വാഗ്‌ദാനം നൽകുകയും അത് നൽകാതിരിക്കുകയും ചെയ്തതാണ് സിരിയുടെ കാര്യത്തിൽ സംഭവിച്ചതെന്ന് ലൈറ്റ്ഷെഡ് ടീം പറയുന്നു. സിരി അപ്ഗ്രേഡ് പ്രഖ്യാപിക്കുമ്പോൾ എഐയിൽ ആപ്പിൾ എവിടെയും എത്തിയിരുന്നില്ല. അതിന് ശേഷം അക്കാര്യത്തിൽ യാതൊരു മാറ്റവും ഉണ്ടായിട്ടില്ല. ലൈറ്റ്ഷെഡ് ടീം പറയുന്നു. എഐയിൽ നഷ്ടം സംഭവിച്ചാൽ അത് ആപ്പിളിൻ്റെ ഇനിയുള്ള യാത്രയെയും വളരാനുള്ള ശേഷിയെയും ബാധിക്കുമെന്നും അവർ വിലയിരുത്തി.

കഴിഞ്ഞയാഴ്ച്‌ചാണ് ആപ്പിളിലെ എഐ മോഡലുകളുടെ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന എഞ്ചിനീയർ റുവോമിങ് പാങ് ആപ്പിൾ വിട്ട മെറ്റയുടെ ആർട്ടിഫിഷ്യൽ സൂപ്പർ ഇൻ്റലിജൻസ് യൂണിറ്റിൽ ചേർന്നത്. ഇതും എഐയിൽ ആപ്പിളിന് വലിയ തിരിച്ചടിയായി.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this