ചേർത്തലയിലെ കെ.വി.എം ജംങ്ഷനിൽ വെച്ചായിരുന്നു അപകടം
എം.പി ഓടിച്ച കാർ നിർത്തിയിട്ടിരുന്ന ട്രെയലറിന് പിന്നിൽ ഇടിക്കുകയായിരുന്നു

അപകട സമയത്ത് എം പി മാത്രമാണ് കാറിലുണ്ടായിരുന്നത്. കൈക്ക് പരിക്കേറ്റ ആരിഫിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ എംപിയുടെ വാഹനത്തിന്റെ മുൻ വശം പൂർണമായും തകർന്നു




