Saturday, October 10, 2026
HomeTOP NEWSINDIAആദ്യം 20 കോടി ഇപ്പോളിതാ 400 കോടി ആവശ്യപ്പെട്ട് റിലയൻസ് ചെയർമാൻ മുകേഷ് അംബാനിക്ക് ഭീഷണിക്കത്ത്

ആദ്യം 20 കോടി ഇപ്പോളിതാ 400 കോടി ആവശ്യപ്പെട്ട് റിലയൻസ് ചെയർമാൻ മുകേഷ് അംബാനിക്ക് ഭീഷണിക്കത്ത്

Published on

400 കോടി ആവശ്യപ്പെട്ട് റിലയൻസ് ചെയർമാൻ മുകേഷ് അംബാനിക്ക് ഭീഷണിക്കത്ത്. തിങ്കളാഴ്ചയാണ് അംബാനിയുടെ കമ്പനിയിലേക്ക് ഇമെയിൽ ഭീഷണി എത്തിയത്. നാലു ദിവസത്തിനിടെ മുകേഷ് അംബാനിക്കു ലഭിക്കുന്ന മൂന്നാമത്തെ ഇമെയിൽ ഭീഷണിയാണെന്നു കമ്പനി അധികൃതർ അറിയിച്ചു.

20 കോടി ആവശ്യപ്പെട്ടായിരുന്നു ആദ്യത്തെ ഇമെയിൽ സന്ദേശം. ഇതുമായി ബന്ധപ്പെട്ട് മുംബൈ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. വെള്ളിയാഴ്ചയായിരുന്നു ആദ്യത്തെ ഇമെയിൽ ഭീഷണി സന്ദേശം എത്തിയത്. ശനിയാഴ്ച 200 കോടി രൂപ ആവശ്യപ്പെട്ട് രണ്ടാമത്തെ സന്ദേശവും എത്തി.

തിങ്കളാഴ്ചയാണ് മൂന്നാമത്തെ സന്ദേശം എത്തിയത്. ഇരട്ടിത്തുകയാണ് അവസാനത്തെ ഭീഷണി സന്ദേശത്തിൽ ആവശ്യപ്പെട്ടതെന്നും കമ്പനിയുടെ ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ മുംബൈ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം തുടരുകയാണ്.

മുകേഷ് അംബാനിക്കും കുടുംബത്തിനും എതിരെ വധഭീഷണി മുഴക്കിയ ബിഹാർ സ്വദേശിയെ കഴിഞ്ഞവർഷം മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുംബൈയിലെ റിലയൻസ് ആശുപത്രിക്കുനേരെയും ഇയാൾ ഭീഷണി മുഴക്കിയിരുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this