Friday, October 9, 2026
HomeCRIMEഅഭിമന്യു കൊലപാതകം:മുഖ്യ പ്രതി സജ്ഞയ് ദത്ത് കീഴടങ്ങി

അഭിമന്യു കൊലപാതകം:മുഖ്യ പ്രതി സജ്ഞയ് ദത്ത് കീഴടങ്ങി

Published on

ആലപ്പുഴ വള്ളിക്കുന്നത്ത് പതിനഞ്ചുകാരനായ അഭിമന്യൂ കൊലപാതകത്തിൽ പ്രതി കീഴടങ്ങി.പാലാരിവട്ടം പൊലീസ് സ്റ്റേഷനിലാണ് കീഴടങ്ങിയത്. ആർഎസ്എസ് പ്രവർത്തകനായ സജയ് ദത്താണ് കീഴടങ്ങിയത്. വള്ളിക്കുന്നം സ്വദേശി തന്നെയാണ് സജയ്. നടപടി ക്രമങ്ങൾ ഉടൻ ഉണ്ടാവുമെന്ന് പൊലീസ് പറഞ്ഞു. മറ്റ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു.ഉന്നത പൊലീസ് ഉദ്യോഗസ്ഥരെത്ത് സജയ് ദത്തിനെ ചോദ്യം ചെയ്യും. കേസിൽ സജ്ഞയ് ദത്ത് ഉൾപ്പെടെ അഞ്ച് പ്രതികൾ ഉണ്ടെന്നാണ് സൂചന.വ്യക്തിവൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് നിഗമനം. അഭിമന്യൂവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും.

കൊലപ്പെട്ട അഭിമന്യൂവിന് ഒപ്പമുണ്ടായിരുന്ന കാശിയുടേയും ആദർശിന്റേയും മൊഴി നിർണായകമാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രണ്ട് തവണ സജയ്യുടെ നേതൃത്വത്തിലുള്ള ആർഎസ് എസ് ബിജെപി പ്രവർത്തകർ തങ്ങളുടെ വീട് ആക്രമിച്ചിട്ടുണ്ടെന്ന് അഭിമന്യുവിന്റെ അച്ഛൻ അമ്പിളി കുമാർ വെളിപ്പെടുത്തിയിരുന്നു.ബുധനാഴ്ച്ച രാത്രിയാണ് അഭിമന്യൂ കൊല്ലപ്പെട്ടത്. അഭിമന്യൂവിന് രാഷ്ട്രീയമില്ലെന്നാണ് പിതാവ് അമ്പിളി കുമാർ പറയുന്നത്. അതേസമയം അഭിമന്യൂവിന്റെ സഹോദരൻ ഡിവൈഎഫ്ഐ പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു.ക്ഷേത്രത്തിലെ വിഷു ഉത്സവത്തിനെത്തിയ അഭിമന്യുവും കൂട്ടുകാരുമായി എതിർ സംഘം തർക്കത്തിലേർപ്പെട്ടു. ഇതിനിടെയാണ് അഭിമന്യുവിന് വയറിനു കുത്തേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this