ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയില്‍ അഞ്ചുവയസുകാരനെ അമ്മ പൊള്ളലേല്‍പ്പിച്ചു. കുഞ്ഞിന്റെ ഉള്ളംകാലും ഇടുപ്പും പൊള്ളിയടര്‍ന്നു.

കൂടുതല്‍ കുസൃതി കാട്ടിയതിനാണ് ശിക്ഷ. അമ്മയ്ക്കെതിരെ കേസെടുത്തു.
നാലുദിവസങ്ങൾക്കു മുൻപായിരുന്നു സംഭവം. കുട്ടിയുടെ രണ്ടുകാലിന്റെയും ഉള്ളംകാലിൽ പൊള്ളലേറ്റിട്ടുണ്ട്.

അതോടൊപ്പംതന്നെ ദേഹത്തും മാരകമായി പൊള്ളലേറ്റിട്ടുണ്ട്. അയൽക്കാർ വിവരം അറിയിച്ചതിനെതുടർന്ന് പോലീസെത്തി. കുട്ടി ചികിത്സയിലാണ്.

ശിശുക്ഷേമ സമിതി ഇടപെട്ട് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിനുമുൻപും കുട്ടിക്കെതിരെ ആക്രമണങ്ങൾ ഉണ്ടായോ എന്ന് അന്വേഷിച്ചുവരികയാണെന്ന് ശാന്തൻപാറ പൊലീസ് പറഞ്ഞു.



