Saturday, October 10, 2026
HomeNewsഹമാസിന്റെ അപ്രതീക്ഷിത ആക്രമണം പല പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികളെയും അത്ഭുതപ്പെടുത്തി; ആക്രമണത്തിന് ഹമാസ് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേൽ...

ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം പല പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികളെയും അത്ഭുതപ്പെടുത്തി; ആക്രമണത്തിന് ഹമാസ് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തിന് ഒരു സൂചനയും ലഭിക്കാത്തത് എന്തു കൊണ്ട്

Published on

ശനിയാഴ്ച പലസ്തീനിലെ തീവ്രവാദ ഗ്രൂപ്പായ ഹമാസ് പ്രവർത്തകർ ഇസ്രയേലിൽ നടത്തിയ ആക്രമണത്തിൽ എഴുന്നൂറിലധികം പേരാണ് കൊല്ലപ്പെട്ടത്. അത്യാധുനിക സാങ്കേതിക വിദ്യകൾ കൈവശമുള്ള ഇസ്രയേൽ സൈന്യം ഹമാസിന്റെ ആക്രമണത്തിൽ അക്ഷരാർത്ഥത്തിൽ നടുങ്ങിപ്പോകുകയാണ് ഉണ്ടായത്. ഹമാസിന്റെ പ്രവർത്തകർ ടെൽ അവീവിൽ ഇരച്ചെത്തി ജനങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതിനെതിരെ ഇസ്രായേൽ ഗാസയിൽ നടത്തിയ വ്യോമാക്രമണത്തിൽ 370 പലസ്തീനികളും മരിച്ചു. പെട്ടെന്നുള്ള ആക്രമണത്തെ പ്രതിരോധിക്കാൻ രാജ്യത്തെ സൈന്യം സജ്ജമായിരുന്നില്ല. ഇതിനും പുറമേ ഇസ്രയേലി ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗമായ ഷിൻ ബെറ്റിനു നേരെയും ചാരസംഘടനയായ മൊസാദിനും നേരേയും ചോദ്യങ്ങൾ ഉയരുകയാണ്.

ഇസ്രായേലിന്റെ ഇന്റലിജൻസ് സേവനങ്ങൾക്ക് ആക്രമണത്തെക്കുറിച്ച് സൂചന ലഭിച്ചില്ലെന്ന് റിപ്പോർട്ട്


മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വിപുലവും ഏറ്റവും ധനസഹായം ലഭിക്കുന്നതുമായ രഹസ്യാന്വേഷണ വിഭാഗമാണ് ഇസ്രായേലിനുള്ളത്. അതിൽ രാജ്യം അഭിമാനിക്കുന്നുമുണ്ട്. ലെബനനിലും സിറിയയിലും മറ്റ് രാജ്യങ്ങളിലും പലസ്തീൻ തീവ്രവാദ ഗ്രൂപ്പുകൾക്കുള്ളിൽ പോലും ഇസ്രയേലി ഇന്റലിജൻസിന് വിവരദാതാക്കളും ഏജന്റുമാരും ഉണ്ടെന്നാണ് അവർ തന്നെ പറയുന്നത്.

പലസ്തീൻ തീവ്രവാദ സംഘം ആക്രമണത്തിന് പദ്ധതിയിടുന്നതായി ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസികൾക്ക് യാതൊരു വിവരവും ലഭിച്ചിരുന്നില്ല എന്നും ഹമാസിന്റെ അപ്രതീക്ഷിത ആക്രമണം പല പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികളെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണെന്നും ന്യൂയോർക്ക് ടൈംസിലെ ഒരു റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഗാസയിലുടനീളം ഇസ്രായേൽ ഇലക്ട്രോണിക് ഇന്റർസെപ്റ്റുകളും സെൻസറുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിനും പുറമേ നിരവധി വിവരദാതാക്കളുടെ ഒരു ശൃംഖല തന്നെ രാജ്യത്തിനുണ്ട്. ഹമാസിന്റെ നെറ്റ്വർക്കുകൾ ട്രാക്ക് ചെയ്യാനും അതിനെ തടയാനും പ്രതിരോധിക്കാനും ഇസ്രായേൽ മുൻകാലങ്ങളിൽ വളരെയധികം നിക്ഷേപം നടത്തിയിട്ടുമുണ്ട്. എന്നിട്ടു പോലും ഇത്തരമൊരു ആക്രമണത്തിന് ഹമാസ് തയ്യാറെടുക്കുകയാണെന്ന് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തിന് ഒരു സൂചനയും ലഭിച്ചില്ല. പലസ്തീൻ ഗ്രൂപ്പുകൾ 1973 ഒക്ടോബറിൽ നടത്തിയ യോം കിപ്പൂർ യുദ്ധവുമായി ഈ ആക്രമണത്തെ താരതമ്യം ചെയ്യുന്നവരുമുണ്ട്.

പരാജയപ്പെട്ട അയൺ ഡോം

ഹ്രസ്വദൂര വ്യോമ ഭീഷണികളെ നിർവീര്യമാക്കി ജനവാസ മേഖലകളെയും നിർണായക സ്വത്തുക്കളെയും സംരക്ഷിക്കുന്നതിന് ഇസ്രയേൽ സ്വയം രൂപകൽപന ചെയ്ത സംവിധാനമാണ് അയൺ ഡോം. ഈ പ്രതിരോധ സംവിധാനത്തിന് വ്യോമാതിർത്തി ലക്ഷ്യമിട്ടെത്തുന്ന റോക്കറ്റുകളെ തകർക്കാനും റോക്കറ്റിന്റെ പാത, വേഗത, പ്രതീക്ഷിക്കുന്ന ലക്ഷ്യം എന്നിവ കണ്ടെത്താനും കഴിവുണ്ട്. വളരെ വേഗത്തിൽ സങ്കീർണമായ കണക്കുകൂട്ടലുകൾ നടത്താനുമുള്ള അയൺ ഡോമിന്റെ കഴിവും ശ്രദ്ധേയമാണ്. മിസൈലുകളെ ആകാശത്തുവെച്ചു തന്നെ നശിപ്പിക്കുന്നതിനുള്ള കണക്കുകൂട്ടലുകൾ നടത്തുന്നതിനും അയൺ ഡോം ഉപയോഗിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച പ്രതിരോധ സംവിധാനമായാണ് അയൺ ഡോമിനെ കണക്കാക്കുന്നത്.

നാളുകളായി അയൺ ഡോം സംവിധാനത്തിന്റെ പിഴവുകൾ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ഹമാസ്. ഇസ്രയേലിൽ വലിയ സ്ഫോടനം നടത്തിയപ്പോൾ അയൺ ഡോമിന്റെ സെൻസറുകൾ പ്രവർത്തിക്കുന്നില്ലെന്ന് ഹമാസ് മനസ്സിലാക്കി. ഈ പിഴവ് പ്രയോജനപ്പെടുത്തിയാണ് ശനിയാഴ്ച ഹമാസ് ആക്രമണം നടത്തിയത്. 20 മിനിറ്റിനുള്ളിൽ 5000-ൽ പരം റോക്കറ്റുകളാണ് ശനിയാഴ്ചത്തെ ആക്രമണത്തിൽ ഹമാസ് അയച്ചത്. ഹമാസ് തൊടുത്തുവിട്ട പുതിയ ആയുധങ്ങൾ തടയുക എന്നത് എളുപ്പമല്ലായിരുന്നു എന്നും അവർ രാജും (Rajum) എന്ന പുതിയ മിസൈൽ സംവിധാനം ഉപയോഗിച്ചിരിക്കാമെന്നും സൈനിക വിദഗ്ധർ അഭിപ്രായപ്പെടുന്നു.

ഗാസയിലേക്കുള്ള ആയുധക്കടത്ത്

ആയിരക്കണക്കിന് റോക്കറ്റുകൾ തൊടുത്തുവിടാനും ഈ ആക്രമണത്തിനായി തയ്യാറെടുക്കാനും അത് നടപ്പിലാക്കാനും ഹമാസ് വളരെ നാളുകളായി ശ്രമങ്ങൾ നടത്തിവരികയായിരിക്കണം. ഹമാസ് അയച്ച ഇറാനിയൻ നിർമിത റോക്കറ്റുകളുടെയും മിസൈലുകളുടെയും ട്രാക്ക് സൂക്ഷിക്കാനും ഇസ്രായേലിനായില്ല. ഈ റോക്കറ്റുകൾ പലപ്പോഴായി പല ഭാഗങ്ങളായി ഗാസയിലേക്ക് കടത്തിവയാണ്. അവിടെ വെച്ച് അവ കൂട്ടിച്ചേർക്കുകയാണ് ഉണ്ടായത്.

ഹമാസ് തീവ്രവാദികളെ നിരീക്ഷിക്കാനും ഇറാനിൽ നിന്ന് ആയുധങ്ങൾ രഹസ്യമായി കടത്തുന്നത് തടയാനും ഇസ്രായേലും ഈജിപ്തും ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് മുൻ യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...