Wednesday, October 7, 2026
HomeNewsസനാതന ധർമത്തെക്കുറിച്ചു എന്തു ഗവേഷണമാണു മന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയത്; ചോദ്യവുമായി മദ്രാസ് ഹൈക്കോടതി

സനാതന ധർമത്തെക്കുറിച്ചു എന്തു ഗവേഷണമാണു മന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയത്; ചോദ്യവുമായി മദ്രാസ് ഹൈക്കോടതി

Published on

സനാതന ധർമത്തെക്കുറിച്ചു സംസാരിക്കാൻ എന്തു ഗവേഷണമാണു മന്ത്രി ഉദയനിധി സ്റ്റാലിൻ നടത്തിയതെന്ന ചോദ്യവുമായി മദ്രാസ് ഹൈക്കോടതി. ജാതിയുടെ അടിസ്ഥാനത്തിലുള്ള വിഭജനത്തെ സനാതന ധർമം സൂചിപ്പിക്കുന്നെന്ന് ഏതു ഗ്രന്ഥത്തിൽ നിന്നാണു മനസ്സിലാക്കിയതെന്നും ജസ്റ്റിസ് അനിത സുമന്ത് ചോദിച്ചു.

സനാതനധർമത്തെ പകർച്ചവ്യാധിയോട് ഉപമിച്ചിട്ടും ഉദയനിധി നിയമസഭാംഗമായി തുടരുന്നതിനെ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കവേയാണു ചോദ്യങ്ങൾ.

പെരിയോർ എന്ന ഇ.വി.രാമസാമിയുടെയും ബി.ആർ.അംബേദ്കറുടെയും പ്രസംഗങ്ങളുടെയും എഴുത്തുകളുടെയും അടിസ്ഥാനത്തിലാണ് മന്ത്രി അങ്ങനെ പറഞ്ഞതെന്ന് ഉദയനിധിയുടെ അഭിഭാഷകൻ പി.വിൽസൺ പറഞ്ഞു. ഹർജിക്കാരൻ പോലും ബനാറസിലെ സെൻട്രൽ ഹിന്ദു കോളജ് ബോർഡ് ഓഫ് ട്രസ്റ്റി പ്രസിദ്ധീകരിച്ച സനാതന ധർമ പുസ്തകത്തിന്റെ 1902ലെ പതിപ്പിനെയാണ് ആശ്രയിക്കുന്നതെന്ന് അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

ഇതിൽ, സനാതന ധർമം മനുസ്മൃതി ഉൾപ്പെടെയുള്ള 4 സ്മൃതികളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് വ്യക്തമായി പറയുന്നു, അത് വർണങ്ങൾ അല്ലെങ്കിൽ ജനനം വഴി ജാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യനെ വിഭജിക്കുന്നതാണെന്നു പറയുന്നുണ്ട്. ഈ പ്രസിദ്ധീകരണങ്ങളെ അടിസ്ഥാനമാക്കിയാണ് മന്ത്രിയുടെ പ്രസംഗമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ഇതേ പുസ്തകത്തിന്റെ പതിപ്പും മന്ത്രിയുടെ പ്രസംഗത്തിന്റെ വിഡിയോയും ഹാജരാക്കാൻ നിർദേശിച്ച കോടതി കേസ് മാറ്റിവച്ചു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this