Monday, October 12, 2026
HomeEDUCAIONമികച്ചപ്രകടനം കാഴ്‌ചവെക്കുന്ന എൻജിനിയറിങ് കോളേജുകൾക്ക് വിദ്യാർഥിപ്രവേശനത്തിന് പരിധിനീക്കി എ.ഐ.സി.ട.ഇ.

മികച്ചപ്രകടനം കാഴ്‌ചവെക്കുന്ന എൻജിനിയറിങ് കോളേജുകൾക്ക് വിദ്യാർഥിപ്രവേശനത്തിന് പരിധിനീക്കി എ.ഐ.സി.ട.ഇ.

Published on

മികച്ചപ്രകടനം കാഴ്‌ചവെക്കുന്ന എൻജിനിയറിങ് കോളേജുകളിൽ വിദ്യാർഥിപ്രവേശനത്തിന് പരിധിനീക്കി ഓൾ ഇന്ത്യ കൗൺസിൽ ഓഫ് ടെക്നിക്കൽ എജ്യുക്കേഷൻ (എ.ഐ.സി.ട.ഇ.). സാങ്കേതിക സ്ഥാപനങ്ങൾക്ക് ഒരു ബ്രാഞ്ചിൽ പരമാവധി 240 സീറ്റാണ് നിലവിൽ അനുവദിച്ചിരിക്കുന്നത്. ബുധനാഴ്‌ച പുറത്തിറക്കിയ എ.ഐ.സി.ടി.ഇ. അപ്രൂവൽ പ്രോസസ് ഹാൻഡ്ബുക്ക് അനുസരിച്ച് മികച്ചപ്രകടനം കാഴ്‌ചവെക്കുന്ന എൻജിനിയറിങ് കോളേജുകൾക്ക് ഇത് ബാധകമല്ല. മികച്ച പ്രകടനം നടത്തുന്ന സ്ഥാപനങ്ങൾക്ക് മൂന്നുവർഷംവരെ അംഗീകാരം നീട്ടാനുള്ള വ്യവസ്ഥയ്ക്കും അംഗീകാരമായി.

കൂടാതെ രാജ്യത്തെ പോളിടെക്‌നിക് കോളേജുകൾക്കും സ്വയംഭരണത്തിനും അപേക്ഷിക്കാം. എൻജിനിയറിങ് കോളേജുകൾക്ക് സമാനമായി സ്വയംഭരണാവകാശം നൽകുന്നതിന് യോഗ്യതയുള്ള പോളിടെക്‌നിക് കോളേജുകളെ തിരഞ്ഞെടുക്കുമെന്നും എ.ഐ.സി.ടി.ഇ. ചെയർമാൻ ടി.ജി സീതാറാം പറഞ്ഞു. പോളിടെക്‌നിക് സ്ഥാപനങ്ങൾക്ക് എ.ഐ.സി.ടി.ഇ.യുടെ മുൻകൂർ അനുമതിയില്ലാതെ പാഠ്യപദ്ധതി രൂപകല്പനചെയ്യാനും പുതിയ കോഴ്സുകൾ വാഗ്‌ദാനംചെയ്യാനും സീറ്റുകൾ കൂട്ടാനും സ്വാതന്ത്ര്യമുണ്ട്.

ലബോറട്ടറി പരിശീലനം നിർബന്ധമുള്ള കോഴ്‌സുകൾ ഓൺലൈനിലോ ഓപ്പൺ- വിദൂര പഠനരീതിയിലോ നൽകാൻ സാങ്കേതികസ്ഥാപനങ്ങളെ അനുവദിക്കില്ലെന്നും കൗൺസിൽ വ്യക്തമാക്കി.

കംപ്യൂട്ടർ സയൻസ്, ഡേറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, ബിസിനസ് അഡ്മിനിസ്ട്രേഷൻപോലുള്ള മാനേജ്മെന്റ്റ് കോഴ്‌സുകൾ ബിരുദതലത്തിൽ കൂടുതലായി ഉൾപ്പെടുത്തും. ബിരുദാനന്തര തലത്തിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ, സൈബർ സെക്യൂരിറ്റി, ബ്ലോക്ക്‌ചെയിൻ പോലുള്ള കോഴ്സുകൾ ഓൺലൈൻ മാതൃകയിൽ പഠിക്കാൻ അവസരമൊരുക്കും.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this