Wednesday, October 7, 2026
HomeNewsഭർത്താവ് യൂട്യൂബ് നോക്കി വീട്ടിൽ വെച്ചു തന്നെ പ്രസവമെടുക്കാൻ ശ്രമം; രക്തസ്രാവത്തെ തുടർന്നാണ് യുവതി മരിച്ചു

ഭർത്താവ് യൂട്യൂബ് നോക്കി വീട്ടിൽ വെച്ചു തന്നെ പ്രസവമെടുക്കാൻ ശ്രമം; രക്തസ്രാവത്തെ തുടർന്നാണ് യുവതി മരിച്ചു

Published on

ഭർത്താവ് യൂട്യൂബ് നോക്കി പഠിച്ച് പ്രസവമെടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് തമിഴ്നാട്ടിൽ യുവതി മരിച്ചു. വേദനയെ തുടർന്ന് അവശയായ സ്ത്രീയെ ആശുപത്രിയിൽ എത്തിക്കുന്നതിനു പകരം ഇയാൾ വീട്ടിൽ വെച്ചു തന്നെ പ്രസവമെടുക്കാൻ ശ്രമിക്കുകയായിരുന്നു. യൂട്യൂബിൽ പ്രസവ വീഡിയോ നോക്കിയായിരുന്നു ഇയാളുടെ “പരിചരണം.

പൊക്കിൾക്കൊടി ശരിയായി മുറിക്കാത്തതിനെ തുടർന്നുണ്ടായ രക്തസ്രാവത്തെ തുടർന്നാണ് യുവതി മരണപ്പെട്ടത്. തമിഴ്നാട്ടിലെ കൃഷ്ണഗിരിയിലാണ് സംഭവം. ലോകനായകി(27) എന്നാണ് മരിച്ച യുവതിയുടെ പേര്. ഇവരുടെ ഭർത്താവ് മാധേഷിനെതിരെ പരാതി നൽകിയതായി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ രാധിക അറിയിച്ചു.

കൃഷ്ണഗിരിയിലെ പോച്ചംപള്ളിക്ക് സമീപം പുളിയംപട്ടി സ്വദേശികളാണ് ലോകനായകിയും മാധേഷും. ലോകനായകിക്ക് പ്രസവവേദന അനുഭവപ്പെട്ടതോടെ മാധേഷ് യൂട്യൂബിൽ കണ്ട് പഠിച്ചതു പ്രകാരം പ്രസവമെടുക്കുകയായിരുന്നു. കുഞ്ഞ് പുറത്തുവന്നതിനു ശേഷം പൊക്കിൾകൊടി ശരിയായി മുറിക്കാത്തതിനെ തുടർന്ന് രക്തസ്രാവമുണ്ടാകുകയായിരുന്നു.

രക്തസ്രാവം അമിതമായതോടെ പ്രാഥമികരോഗ്യ കേന്ദ്രത്തിലേക്ക് ലോകനായകിയെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...