Saturday, October 10, 2026
HomeCRIMEഭാര്യാസഹോദരനെ കുത്തിക്കൊലപ്പെടുത്തി; കേസിലെ പ്രതിക്കു ജീവപര്യന്തം, കൂറുമാറിയ ഭാര്യയ്ക്കെ‌തിരെ നിയമനടപടി

ഭാര്യാസഹോദരനെ കുത്തിക്കൊലപ്പെടുത്തി; കേസിലെ പ്രതിക്കു ജീവപര്യന്തം, കൂറുമാറിയ ഭാര്യയ്ക്കെ‌തിരെ നിയമനടപടി

Published on

ഭാര്യാസഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു ജീവപര്യന്തം കഠിനതടവ്. കൊല്ലം കൊറ്റങ്കര പണ്ടാരക്കുളത്തിനു സമീപം കുമ്പളത്തുവിള കിഴക്കതിൽ രാജീവിന് (34) ആണു കൊല്ലം ഫസ്‌റ്റ്‌ അഡീഷനൽ ജില്ലാ സെഷൻസ് ജഡ്‌ജി പി.എൻ.വിനോദ് ജീവപര്യന്തം കഠിനതടവും 1 ലക്ഷം രൂപ പിഴയും ശിക്ഷിച്ചത്. കേസിൻ്റെ വിചാരണയ്ക്കിടെ കൂറുമാറിയ പ്രതിയുടെ ഭാര്യയ്ക്കെ‌തിരെ നിയമനടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു.

സഹോദരീ ഭർത്താവ് കൊറ്റങ്കര മഠത്തിവിള വീട്ടിൽ അജിത്തിനെ (32) ആണ് കുത്തിക്കൊലപ്പെടുത്തിയത്. ഗൾഫിൽ എൻജിനീയറായി ജോലി നോക്കുകയായിരുന്നു അജിത്. രാജീവിന് വിവാഹ വേളയിൽ കൊടുക്കാമെന്നു വാഗ്ദാനം ചെയ്‌തിരുന്ന 3 ലക്ഷം രൂപയ്ക്ക് സഹോദരിയുടെയും പ്രായപൂർത്തിയാകാത്ത അവരുടെ മകളുടെയും പേരിൽ വീടും സ്‌ഥലവും വാങ്ങി നൽകിയതാണു പ്രകോപനത്തിനു കാരണം.

നേരത്തേ നൽകിയ സ്വർണം വിറ്റു നശിപ്പിച്ചുവെന്ന പേരിലാണു പണം രാജീവിനു നൽകാതെ അജിത് സഹോദരിയുടെ പേരിൽ സ്‌ഥലം വാങ്ങി നൽകിയത്. ഗൾഫിൽ നിന്ന് അവധിക്കു നാട്ടിലെത്തിയ അജിത് സഹോദരിയുടെ വീട്ടിലെത്തിയപ്പോഴാണു കൊലപാതകമെന്നാണ് പ്രോസിക്യൂഷൻ കേസ്.

സംഭവം കണ്ട, രാജീവിൻ്റെ ഭാര്യയും അജിത്തിന്റെ സഹോദരിയുമായ അനുമോൾ കോടതിയിൽ മജിസ്ട്രേട്ട് മുൻപാകെ നൽകിയ മൊഴി പിന്നീട് മാറ്റിപ്പറഞ്ഞു. പ്രോസിക്യൂഷൻ ഇവരെ കുറുമാറിയതായി പ്രഖ്യാപിക്കുകയും നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

വ്യാജത്തെളിവ് നൽകാൻ ശ്രമിച്ചതിന് അനുമോൾക്കെതിരെ പ്രത്യേക നിയമ നടപടി സ്വീകരിക്കാനും പിഴത്തുക അജിത്തിൻ്റെ അമ്മയ്ക്കും ഭാര്യയ്ക്കും നൽകാനും ഉത്തരവിൽ പറയുന്നു. ഇവരെ പുനരധിവസിപ്പിക്കാനുള്ള നടപടി ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദേശിച്ചു.

കിളികൊല്ലൂർ പൊലീസ് ഇൻസ്പെക്ടർമാരായിരുന്ന ഡി. പങ്കജാക്ഷൻ, ആർ.വിനോദ് ചന്ദ്രൻ, ഡി.ഷിബു കുമാർ എന്നിവർ അന്വേഷണം നടത്തിയ കേസിൽ പ്രോസിക്യൂഷൻ സഹായിയായി ഡബ്ല്യുസിപിഒ മഞ്ജുഷ ഹാജരായി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിസിൻ ജി.മുണ്ടയ്ക്കൽ, ജിതിൻ രവീന്ദ്രൻ എന്നിവർ ഹാജരായി.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this