Tag: case

നീറ്റ്- യു.ജി ചോദ്യപേപ്പർ ചോർച്ച; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി സിബി.ഐ

നീറ്റ്- യു.ജി പ്രവേശന പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി സിബി.ഐ. മനീഷ് കുമാർ, അഷുതോഷ് കുമാർ എന്നിവരാണ് പട്‌നയിൽനിന്ന് അറസ്റ്റിലായത്. ഇരുവരെയും വ്യാഴാഴ്‌ച സിബിഐ ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നു. ചോദ്യംചെയ്യലിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്....

ഉത്തരവ് വരുന്നതുവരെ ജയിലിൽ തുടരണം; അരവിന്ദ് കേജ്‌രിവാളിനോട് സുപ്രീംകോടതി

മദ്യനയ അഴിമതിക്കേസിൽ ജാമ്യം സംബന്ധിച്ച് ഹൈക്കോടതി ഉത്തരവ് വരുന്നതുവരെ ജയിലിൽ തുടരാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനോട് സുപ്രീംകോടതി. കേജ്‌രിവാളിന്റെ ഹർജി ബുധനാഴ്‌ച(ജൂൺ 26) പരിശോധിക്കാമെന്നും കോടതി അറിയിച്ചു. കേസിൽ വിചാരണക്കോടതി അനുവദിച്ച ജാമ്യം...

ഏജൻ്റ് തട്ടിയെടുത്ത ഒരു കോടിയുടെ ഭാഗ്യം; നിയമപോരാട്ടത്തിനൊടുവിൽ സുകുമാരിയമ്മ ശരിക്കും ലക്ഷാധിപതിയായി

ഒരുമാസത്തെ നിയമപോരാട്ടത്തിനൊടുവിൽ സുകുമാരിയമ്മ ശരിക്കും ലക്ഷാധിപതിയായി. ഏജൻ്റ് തട്ടിയെടുത്ത ഒരു കോടിയുടെ ഭാഗ്യം കോടതി ഇടപെടലിലൂടെയാണ് സുകുമാരിയമ്മയ്ക്കു തിരികെക്കിട്ടിയത്. സ്ഥിരമായി ലോട്ടറി എടുത്തിരുന്ന വിശ്വസ്‌തനായ വിൽപ്പനക്കാരൻ ഒന്നാം സമ്മാനം നേടിയ ഭാഗ്യക്കുറി സ്വന്തമാക്കിയപ്പോൾ,...

‘മഞ്ഞുമ്മൽ ബോയ്‌സ്’; സൗബിൻ ഷാഹിറിനെ ഇ.ഡി ചോദ്യം ചെയ്തു‌

'മഞ്ഞുമ്മൽ ബോയ്‌സ്' സിനിമയുടെ നിർമാതാവും നടനുമായ സൗബിൻ ഷാഹിറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു‌. ഇ.ഡിയുടെ കൊച്ചിയിലെ ഓഫിസിൽ കഴിഞ്ഞ ദിവസമായിരുന്നു ചോദ്യം ചെയ്യൽ. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്ന് സൗബിനെ...

നായയെ മടിയിലിരുത്തി കാറോടിച്ചു; പള്ളിവികാരിക്കെതിരേ മോട്ടോർവാഹന വകുപ്പ് കേസെടുത്തു

നായയെ മടിയിലിരുത്തി കാറോടിച്ചതിന് പള്ളിവികാരിക്കെതിരേ മോട്ടോർവാഹന വകുപ്പ് കേസെടുത്തു. നൂറനാട് പടനിലം കത്തോലിക്കാപള്ളി വികാരി കൊല്ലം പേരയം മിനിഭവനിൽ ഫാ. ബൈജു വിൻസൻ്റിനെതിരേയാണ് ആലപ്പുഴ ആർ.ടി.ഒ. എൻഫോഴ്‌സ്മെന്റ് കേസെടുത്തത്. വാഹനം അപകടകരമായോടിച്ചതിന് ഇദ്ദേഹത്തിന്റെ...

ആലപ്പുഴയിൽ കുഴിമന്തിക്കട അടിച്ചുതകർത്ത കേസ്; വാക്കത്തിയുമായി എത്തി ആക്രമണം, പൊലീസുകാരനെതിരെ വധശ്രമത്തിന് കേസ്

ആലപ്പുഴയിൽ കുഴിമന്തിക്കട അടിച്ചുതകർത്ത കേസിൽ പൊലീസുകാരനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളിൽ കേസെടുത്തു. ചങ്ങനാശ്ശേരി ട്രാഫിക് സിപിഒ കെ.എസ്.ജോസഫിനെതിരെയാണ് നടപടി. വലിയ ചുടുകാടിന് സമീപമുള്ള അഹ്ലൻ എന്ന ഹോട്ടലാണ് ജോസഫ് കഴിഞ്ഞദിവസം അടിച്ചുതകർത്തത്. ഇവിടെനിന്ന്...

ഹൈറിച്ച് മണി ചെയിൻ തട്ടിപ്പ്; പ്രതികളുടെ സ്വത്ത് ജപ്തിചെയ്ത നടപടി കോടതി സ്ഥിരപ്പെടുത്തി

ഹൈറിച്ച് മണി ചെയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതികളുടെ സ്വത്ത് ജപ്തിചെയ്ത നടപടി കോടതി സ്ഥിരപ്പെടുത്തി. കളക്‌ടർ താത്കാലികമായി ജപ്തിചെയ്ത നടപടിയാണ് മൂന്നാം അഡീഷണൽ സെഷൻസ് കോടതി സ്ഥിരപ്പെടുത്തിയത്. 67 ബാങ്ക് അക്കൗണ്ടുകളും 11...

കെ.കെ.ശൈലജയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച സംഭവം; മുസ്‌ലിം ലീഗ് പ്രവർത്തകന് എതിരെ കേസെടുത്തു

വടകര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി കെ.കെ.ശൈലജയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച സംഭവത്തിൽ മുസ്‌ലിം ലീഗ് പ്രവർത്തകന് എതിരെ കേസെടുത്തു. ന്യൂമാഹി പഞ്ചായത്തിലെ ഭാരവാഹി അസ്‌ലമിനെതിരെയാണ് കേസെടുത്തത്. മങ്ങാട് സ്നേഹതീരം എന്ന വാട്‌സാപ് ഗ്രൂപ്പിൽ അസ്ലം...

പൗരത്വ നിയമഭേദഗതി വിഷയം; പ്രതിഷേധിച്ചവർക്കെതിരെ റജിസ്‌റ്റർ ചെയ്‌ത കേസുകൾ പിൻവലിക്കുന്നത് വേഗത്തിലാക്കാൻ ആഭ്യന്തര വകുപ്പിൻ്റെ നിർദേശം

പൗരത്വ നിയമഭേദഗതി വിഷയത്തിൽ പ്രതിഷേധിച്ചവർക്കെതിരെ റജിസ്‌റ്റർ ചെയ്‌ത കേസുകൾ പിൻവലിക്കുന്നത് വേഗത്തിലാക്കാൻ ജില്ലാ പൊലീസ് മേധാവിമാർക്ക് ആഭ്യന്തര വകുപ്പിൻ്റെ നിർദേശം. ഗുരുതര സ്വഭാവമില്ലാത്ത കേസുകളാണു പിൻവലിക്കുന്നത്. തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണു സർക്കാർ തീരുമാനപ്രകാരം നടപടികൾ...

ഭാര്യാസഹോദരനെ കുത്തിക്കൊലപ്പെടുത്തി; കേസിലെ പ്രതിക്കു ജീവപര്യന്തം, കൂറുമാറിയ ഭാര്യയ്ക്കെ‌തിരെ നിയമനടപടി

ഭാര്യാസഹോദരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്കു ജീവപര്യന്തം കഠിനതടവ്. കൊല്ലം കൊറ്റങ്കര പണ്ടാരക്കുളത്തിനു സമീപം കുമ്പളത്തുവിള കിഴക്കതിൽ രാജീവിന് (34) ആണു കൊല്ലം ഫസ്‌റ്റ്‌ അഡീഷനൽ ജില്ലാ സെഷൻസ് ജഡ്‌ജി പി.എൻ.വിനോദ് ജീവപര്യന്തം കഠിനതടവും...

മാത്യു കുഴൽനാടന് തിരിച്ചടി; മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ ഹർജിയിൽ കേസെടുക്കാനാകില്ലെന്ന് വിജിലൻസ്

മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കും എതിരായ മാത്യു കുഴൽനാടൻ്റെ ഹർജിയിൽ കേസെടുക്കാനാകില്ലെന്ന് വിജിലൻസ്. തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിലാണ് വിജിലൻസ് തങ്ങളുടെ നിലപാട് അറിയിച്ചത്. കേസിൽ വിശദമായ വാദം കേൾക്കുന്നതിനായി ഹർജി...

രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ. പ്രകാരം കേസ് രജിസ്റ്റർ ചെയ്തു

കുന്ദലഹള്ളിയിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിൽ ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ. പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. ബെംഗളൂരു ക്രൈം ബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. വെള്ളിയാഴ്ച‌ ഉച്ചയോടെയാണ് വൈറ്റ് ഫീൽഡിലെ രാമേശ്വരം കഫേയിൽ സ്ഫോടനമുണ്ടായത്. തീവ്രത കുറഞ്ഞ...

ലഹരി ഉപയോഗത്തിലൂടെ മനോനില തെറ്റിയതിനെ തുടർന്ന് കൊലപാതകം; കാമുകനെ 108 തവണ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയെ കോടതി വെറുതെവിട്ടു

കാമുകനെ 108 തവണ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവതിയെ കോടതി വെറുതെവിട്ടു. കഞ്ചാവ് ഉപയോഗത്തെ തുടർന്ന് യുവതിക്ക് മനോനിയന്ത്രണം നഷ്ടമായിരുന്നതായും തൻ്റെ പ്രവൃത്തിയെ കുറിച്ച് യുവതി ബോധവതിയായിരുന്നില്ലെന്നും ജഡ്‌ജി ചൂണ്ടിക്കാട്ടി. യുഎസിലെ...

വിദ്യാർഥിയുടെ ആത്മഹത്യാശ്രമത്തിൽ തിരുവല്ല ഗവ. ടീച്ചേഴ്‌സ് ട്രെയിനിങ് കോളജിലെ അധ്യാപികയ്ക്കെതിരെ കേസ്

തിരുവല്ല ഗവ. ടീച്ചേഴ്‌സ് ട്രെയിനിങ് കോളജിലെ വിദ്യാർഥിയുടെ ആത്മഹത്യാശ്രമത്തിൽ അധ്യാപികയ്ക്കെതിരെ കേസെടുത്തു. വിദ്യാർത്ഥിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മലയാളം വിഭാഗം അധ്യാപിക മിലീന ജെയിംസിനെതിരെയാണ് കേസ്. അധ്യാപികയുമായുള്ള തർക്കമാണ് ആത്മഹത്യാശ്രമത്തിന്...

- A word from our sponsors -

spot_img

Follow us

HomeTagsCase