Saturday, October 10, 2026
HomeENTERTAINMENTപ്രതിമാസം 29 രൂപയിൽ തുടങ്ങുന്ന പ്രീമിയം പ്ലാനുകൾ; രാജ്യത്തെ വിനോദ രംഗം കയ്യടക്കാനുള്ള പദ്ധതിയുമായി റിലയൻസ്...

പ്രതിമാസം 29 രൂപയിൽ തുടങ്ങുന്ന പ്രീമിയം പ്ലാനുകൾ; രാജ്യത്തെ വിനോദ രംഗം കയ്യടക്കാനുള്ള പദ്ധതിയുമായി റിലയൻസ് ജിയോ സിനിമ

Published on

രാജ്യത്തെ വിനോദ രംഗം കയ്യടക്കാനുള്ള പദ്ധതിയുമായി റിലയൻസ് ജിയോ സിനിമ. റിലയൻസ് ജിയോയുടെ സ്ട്രീമിങ് സേവനമായ ജിയോ സിനിമ പുതിയ പരസ്യ രഹിത പ്രീമിയം പ്ലാനുകൾ അവതരിപ്പിച്ചു. നെറ്റ് ഫ്ളിക്‌സ്‌, പ്രൈം വീഡിയോ ഉൾപ്പടെ ഉയർന്ന നിരക്കിലുള്ള പ്രീമിയം പ്ലാനുകൾ നൽകുന്ന പ്ലാറ്റ്ഫോമുകളെ വെല്ലുവിളിച്ചുകൊണ്ടാണ് പ്രതിമാസം 29 രൂപയിൽ തുടങ്ങുന്ന പ്രീമിയം പ്ലാനുകൾ ജിയോ സിനിമ അവതരിപ്പിച്ചിരിക്കുന്നത്.

ഈ പ്ലാനുകളിൽ പരസ്യങ്ങൾ പ്രദർശിപ്പിക്കില്ല, 4കെ നിലവാരത്തിൽ വീഡിയോകൾ ആസ്വദിക്കാം, ഓഫ്‌ലൈൻ ആയി ഉള്ളടക്കം ആസ്വദിക്കാം. സിനിമകൾ, ഹോളിവുഡ് ബ്ലോക്ക്‌ബസ്റ്റർ സിനിമകൾ, അന്താരാഷ്ട്ര ടെലിവിഷൻ സീരീസുകൾ, കുട്ടികൾക്കുള്ള പരിപാടികൾ, ടിവി പരിപാടികൾ എന്നിവയെല്ലാം സ്മ‌ാർട് ടിവികൾ ഉൾപ്പടെ ഏത് ഉപകരണത്തിലും ആസ്വദിക്കാനാവും.

89 രൂപയുടെ ഫാമിലി പ്ലാനിൽ നാല് സ്ക്രീനുകളിൽ ഒരേ സമയം ജിയോ സിനിമ ഉപയോഗിക്കാനാവും. നിലവിലുള്ള ജിയോ പ്രീമിയം പ്ലാനുകൾ 89 രൂപയുടെ പ്ലാനിലേക്ക് ഓട്ടോമാറ്റിക് ആയി അപ്ഗ്രേഡ് ചെയ്യപ്പെടും. അതേസമയം ഐപിഎൽ പോലുള്ള കായിക വിനോദങ്ങൾ പരസ്യങ്ങളോടുകൂടി സൗജന്യമായി ആസ്വദിക്കാനാവും.

പീക്കോക്ക്, എച്ച്ബിഒ, പാരാമൗണ്ട്, വാർണർ ബ്രോസ്. ഡിസ്‌കവറി തുടങ്ങിയ ആഗോള പ്രൊഡക്ഷൻ കമ്പനികളുടെ ഉള്ളടക്കങ്ങൾ ജിയോ സിനിമ പ്രീമിയം വരിക്കാർക്ക് ആസ്വദിക്കാനാവും. ഗെയിം ഓഫ് ത്രോൺസ്, ഹൗസ് ഓഫ് ദി ഡ്രാഗൺ ഉൾപ്പടെയുള്ള ഉള്ളടക്കങ്ങൾ ഇക്കൂട്ടത്തിൽ പെടും. ഇവയുടെ ഇന്ത്യൻ ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്‌തവയും ലഭ്യമാണ്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this