കൊല്ലത്ത് മാതാപിതാക്കളുടെ മുന്നിൽ വച്ച് പത്താംക്ലാസുകാരി കിണറ്റിൽ ചാടി മരിച്ചു. കൊല്ലം പൂത്തൂര്‍ ഇടവട്ടം സ്വദേശിനി നീലിമയാണ് മാതാപിതാക്കളുടെ മുന്നിൽ വെച്ച് ആത്മഹത്യ ചെയ്തത്. 15 വയസായിരുന്നു.
കിണറിൻ്റെ ഭിത്തികളില്‍ തലയിടിച്ചാണ് മരണം സംഭവിച്ചിരിക്കുന്നത്.

നാട്ടുകാർ അറിയിച്ചതനുസരിച്ച് കുണ്ടറയിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തിയാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന മറ്റു പെൺകുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.



