Saturday, October 10, 2026
HomeNewsഗാസ സിറ്റി വിട്ടുപോകാത്തവരെ ഭീകരരായി കണക്കാക്കുമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ്; ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഇതുവരെ 4385...

ഗാസ സിറ്റി വിട്ടുപോകാത്തവരെ ഭീകരരായി കണക്കാക്കുമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ്; ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഇതുവരെ 4385 പേർ കൊല്ലപ്പെടുകയും 13500 ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു ഇതിൽ 1756 കുട്ടികളും 967 സ്ത്രീകളുമുണ്ട്

Published on

ഗാസ സിറ്റി വിട്ടുപോകാത്തവരെ ഭീകരരായി കണക്കാക്കുമെന്ന് ഇസ്രയേലിന്റെ മുന്നറിയിപ്പ്. ഗാസ സിറ്റിയിലേയ്ക്ക് തിരിച്ചുവരുന്നതോ ഗാസയിൽ തുടരുന്നതോ ആയ ആളുകളെ ഭീകരരോ ഹമാസുമായി സഹകരിക്കുന്നവരോ ആയി കണക്കാക്കുമെന്നാണ്. ഗാസ സിറ്റിയിൽ തുടരുന്നവർ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും മുന്നറിയിപ്പ്. മുന്നറിയിപ്പ് റെക്കോർഡ് ചെയ്ത ഫോൺകോളുകൾ രാവിലെ മുതൽ ഇസ്രയേൽ സൈന്യത്തിന്റേതായി ലഭിച്ചുവെന്നാണ് പ്രദേശവാസികളെ ഉദ്ദരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ വടക്കൻ ഗാസയിൽ നിന്നും ജനങ്ങൾ തെക്കോട്ട് ഒഴിഞ്ഞ് പോകണമെന്ന് ഇസ്രയേൽ അന്ത്യശാസനം നൽകിയിരുന്നു നേരത്തെ വടക്കൻ ഗാസയിലെ ബെയ്റ്റ് ഹനൂനിൽ നിന്നും ഖാൻ യൂനിസിലേക്ക് സുരക്ഷിതപാത ഒരുക്കുമെന്ന് ഇസ്രയേൽ വാഗ്ദാനം ചെയ്തിരുന്നു തെക്കൻ ഗാസയിലേക്ക് പോകുന്നവർ ബെയ്റ്റ് ഹനൂനിൽ നിന്ന് ഖാൻ യൂനിസിലേക്കുള്ള ഒരൊറ്റവഴി തന്നെ ഉപയോഗിക്കണമെന്നും ഇസ്രയേൽ ആവശ്യപ്പെട്ടിരുന്നു. സുരക്ഷിതപാത ഉപയോഗിക്കാനായി നിശ്ചിതസമയം ഈ പാതയിൽ ആക്രമണം നടത്തില്ലെന്നും ഇസ്രയേൽ അറിയിച്ചിരുന്നു.

ഇതിനിടെ ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണത്തിൽ ഇതുവരെ 4385 പേർ കൊല്ലപ്പെടുകയും 13500 ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു ഇതിൽ 1756 കുട്ടികളും 967 സ്ത്രീകളുമുണ്ട്. 1400ഓളം പേരെ ഗാസയിൽ കാണാതായി. ഇതിൽ 720പേർ കുട്ടികളാണ്. അധിനിവേശ വെസ്റ്റ് ബാങ്കിൽ 84 പലസ്തീനികൾ കൊല്ലപ്പെടുകയും 1400 പേർക്ക് പരിക്കേൽക്കുകയും ചെയ്തു 1040 പലസ്തീനികളെ ഇസ്രയേലി സൈന്യം കസ്റ്റഡയിൽ എടുത്തിട്ടുണ്ട്. ഹമാസ് ആക്രമണത്തിൽ 1405 ഇസ്രയേലികൾ കൊല്ലപ്പെടുകയും 5007പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 210 ഇസ്രയേലികളെ ഹമാസ് ബന്ധികളാക്കിയിട്ടുണ്ട്.

100ഓളം പേരെ കാണാനില്ലെന്നുമാണ് റിപ്പോർട്ട് ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ 89184 പാർപ്പിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു അതിൽ 8840 പൂർണ്ണമായി തകർന്നു 164 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു ഒരെണ്ണം പൂർണ്ണമായും നശിച്ചു. 19 ആരാധനാലയങ്ങൾക്കാണ് ഇസ്രയേൽ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചത്. 24 ആരോഗ്യകേന്ദ്രങ്ങൾ പൂർണ്ണമായും പ്രവർത്തന സജ്ജമല്ലാതായി. 23 ആബുലൻസുകളും ആക്രമണത്തിൽ തകർന്നു

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this