കുവൈത്ത് വിമാനത്താവളത്തിലെ ഇറാൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത് ഇന്ത്യക്കാരനെന്ന് സ്ഥിരീകരണം. ഇന്ത്യൻ എംബസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മധ്യപ്രദേശ് സ്വദേശി മൻസൂർ അഹമ്മദ് റഹ്മാൻ ആണ് കൊല്ലപ്പെട്ടത്. മരിച്ച വ്യക്തിയുടെ കുടുംബാംഗങ്ങളുമായി എംബസി നിരന്തരം ബന്ധം പുലർത്തുന്നുണ്ടെന്നും, കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും ലഭ്യമാക്കുന്നതിനായി കുവൈത്ത് അധികൃതരുമായി അടുത്ത് സഹകരിച്ചുവരികയാണെന്നും എംബസി അറിയിച്ചു. സംഭവത്തിൽ പരിക്കേറ്റവർക്കും ആവശ്യമായ സഹായം ഉറപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഇന്ത്യൻ എംബസി പ്രസ്താവനയിൽ വ്യക്തമാക്കി.
രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷയ്ക്കുമെതിരായ ഗുരുതരമായ ലംഘനമാണ് ആക്രമണമെന്നും കുവൈത്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ആക്രമണത്തെ തുടർന്ന് രാജ്യത്തെ വിവിധ മേഖലകളിൽ സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. പരുക്കേറ്റവർ അഞ്ച് ആശുപത്രികളിലായി ചികിത്സയിൽ കഴിയുകയാണ്. ആക്രമണത്തെ തുടർന്ന് രാജ്യത്തെ വിവിധ മേഖലകളിൽ സുരക്ഷാ നടപടികൾ ശക്തമാക്കിയിട്ടുണ്ട്.


