Friday, October 9, 2026
HomeTOP NEWSINDIAകുട്ടികളെ ദത്തുനൽകുന്നതിൽ രാജ്യത്ത് വലിയ വർധന: 2024-25-ൽ ദത്തുനൽകിയത് 4515 കുഞ്ഞുങ്ങളെ

കുട്ടികളെ ദത്തുനൽകുന്നതിൽ രാജ്യത്ത് വലിയ വർധന: 2024-25-ൽ ദത്തുനൽകിയത് 4515 കുഞ്ഞുങ്ങളെ

Published on

കുട്ടികളെ ദത്തുനൽകുന്നതിൽ രാജ്യത്ത് 10 വർഷത്തിനിടെ കഴിഞ്ഞ സാമ്പത്തികവർഷം ഏറ്റവും വലിയ വർധന. 2024-25-ൽ രാജ്യത്തിനകത്തും പുറത്തുമായി ദത്തുനൽകിയത് 4515 കുഞ്ഞുങ്ങളെ. 2025 ഏപ്രിൽ ഒന്നുമുതൽ മേയ് അവസാനംവരെ മാത്രം 790 കുഞ്ഞുങ്ങളെ ദത്തെടുത്തു. എന്നാൽ രാജ്യത്തിനു പുറത്തേക്ക് കുഞ്ഞുങ്ങളെ ദത്തുനൽകുന്നതിൽ ഗണ്യമായ കുറവുണ്ട്. ദത്തെടുക്കുന്നതിൽ 60 ശതമാനത്തിൽ കൂടുതൽ പെൺകുട്ടികളാണ്.

2015 വരെ രാജ്യത്ത് ദത്തെടുക്കൽ പ്രക്രിയ ഏറെ സങ്കീർണമായിരുന്നു. കേന്ദ്ര വനിത ശിശുമന്ത്രാലയത്തിനു കീഴിൽ സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി (സിഎആർഎ) രൂപവത്കരിച്ചതിനുശേഷമാണ് ദത്തെടുക്കൽ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കിയത്. ദത്തെടുക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റുകളുടെ സമർപ്പണം, പരിശോധന തുടങ്ങിയ പ്രക്രിയകളെല്ലാം സിഎആർഎ ഓൺലൈൻ വഴിയാക്കി.

തുടർന്ന് ദത്തെടുക്കലിൽ ഗണ്യമായ വർധന ഉണ്ടായെങ്കിലും 2019 മുതൽ വീണ്ടും കുറഞ്ഞു. 2015-ൽ 3677 കുട്ടികളെയാണ് ദത്തെടുത്തത്. 2018-ൽ 4027 കുട്ടികളെ ദത്തുനൽകി. എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ ദത്തെടുക്കുന്ന കുഞ്ഞുങ്ങളുടെ എണ്ണം കുറഞ്ഞുവന്നു. 2022-ൽ ഇത് 3441 ആയി കുറഞ്ഞു. 2023-ൽ 4029 ആയി വർധിച്ചു. പക്ഷേ, രാജ്യത്തിനു പുറത്തേക്ക് കുട്ടികളെ ദത്തുനൽകുന്നതിൽ കാര്യമായ കുറവുണ്ട്.

അറുന്നൂറിലധികം കുട്ടികളെവരെ ദത്തുനൽകിയിരുന്നത് കഴിഞ്ഞവർഷങ്ങളിൽ 360-ലെത്തി. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെയാണ് രാജ്യത്തിനു പുറത്തേക്ക് ദത്തുനൽകുന്നതിൽ കൂടുതലും. ദത്തെടുക്കാൻ സന്നദ്ധരായവരിൽ രാജ്യത്തുതന്നെയുള്ളവർക്കാണ് മുൻഗണന. രജിസ്റ്റർ ചെയ്‌ത ഇന്ത്യയിലെ രക്ഷിതാക്കളെക്കാളും കൂടുതൽ കുട്ടികൾ ഉണ്ടെങ്കിൽ മാത്രമേ രാജ്യത്തിന് പുറത്തുള്ളവർക്ക് നൽകുകയുള്ളൂ.

ദത്തുനൽകുന്നതിൽ ഇടക്കാലത്ത് പിന്നോട്ടായിരുന്ന കേരളത്തിലും ദത്തെടുക്കൽ വർധിച്ചിട്ടിട്ടുണ്ട്. കഴിഞ്ഞവർഷം 161 കുട്ടികളെ ദത്തുനൽകി. രാജ്യത്താകെ ദത്തെടുക്കലിൽ പിന്നോട്ടായിരുന്ന വർഷങ്ങളിൽ കേരളത്തിൽ കുഞ്ഞുങ്ങളെ ദത്തുനൽകുന്നത് കൂടുതലായിരുന്നു. എന്നാൽ 2019 മുതൽ ദത്തെടുക്കൽ കുറഞ്ഞു. പിന്നീട് കഴിഞ്ഞവർഷമാണ് എണ്ണം വർധിച്ചത്.

2548 കുഞ്ഞുങ്ങളാണ് രക്ഷിതാക്കളുടെ സംരക്ഷണം കാത്ത് ഇപ്പോൾ രാജ്യത്തുള്ളത്. ഇതിൽ 1579 പേരും പ്രത്യേക പരിഗണന അർഹിക്കുന്ന കുഞ്ഞുങ്ങളാണ്. കുഞ്ഞുങ്ങളെ ദത്തെടുക്കാൻ സന്നദ്ധരായി രജിസ്റ്റർ ചെയ്തിരിക്കുന്നത് 36113 രക്ഷിതാക്കളും.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this