
കരിപ്പൂർ വിമാനത്താവള റെയ്ഡിൽ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് എതിരെ കേസെടുത്ത് സിബിഐ. കൊച്ചി യൂണിറ്റാണ് കേസ് രജിസ്റ്റർ ചെയ്തത്. സംസ്ഥാന സർക്കാർ അനുമതി നൽകിയതിനെ തുടർന്നാണിത്. കള്ളക്കടത്തിന് അടക്കം ഇവർ സഹായം നൽകിയെന്നാണ് ആരോപണം. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
കസ്റ്റംസ് സൂപ്രണ്ടുമാരുൾപ്പെടെ 14 പേർക്ക് എതിരെയാണ് കേസെടുത്തത്. സിബിഐ കൊച്ചി യൂണിറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ റെയ്ഡ് പുരോഗമിക്കുകയാണ്. രാവിലെയാണ് റെയ്ഡ് ആരംഭിച്ചത്. നേരത്തെ ജനുവരിയിൽ നടത്തിയ റെയ്ഡിൽ ലക്ഷക്കണക്കിന് രൂപ സിബിഐ പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു


