Sunday, October 11, 2026
HomeTOP NEWSKERALAഏജൻ്റ് തട്ടിയെടുത്ത ഒരു കോടിയുടെ ഭാഗ്യം; നിയമപോരാട്ടത്തിനൊടുവിൽ സുകുമാരിയമ്മ ശരിക്കും ലക്ഷാധിപതിയായി

ഏജൻ്റ് തട്ടിയെടുത്ത ഒരു കോടിയുടെ ഭാഗ്യം; നിയമപോരാട്ടത്തിനൊടുവിൽ സുകുമാരിയമ്മ ശരിക്കും ലക്ഷാധിപതിയായി

Published on

ഒരുമാസത്തെ നിയമപോരാട്ടത്തിനൊടുവിൽ സുകുമാരിയമ്മ ശരിക്കും ലക്ഷാധിപതിയായി. ഏജൻ്റ് തട്ടിയെടുത്ത ഒരു കോടിയുടെ ഭാഗ്യം കോടതി ഇടപെടലിലൂടെയാണ് സുകുമാരിയമ്മയ്ക്കു തിരികെക്കിട്ടിയത്. സ്ഥിരമായി ലോട്ടറി എടുത്തിരുന്ന വിശ്വസ്‌തനായ വിൽപ്പനക്കാരൻ ഒന്നാം സമ്മാനം നേടിയ ഭാഗ്യക്കുറി സ്വന്തമാക്കിയപ്പോൾ, മ്യൂസിയത്തിനടുത്ത് വഴിയോരക്കച്ചവടക്കാരിയായ സുകുമാരിയമ്മ നിയമപോരാട്ടത്തിലൂടെ തന്റെ ഭാഗ്യം തിരികെപ്പിടിക്കുകയായിരുന്നു.

കഴിഞ്ഞമാസം 14-നായിരുന്നു പേരൂർക്കട വയലരികത്ത് വീട്ടിൽ കണ്ണനിൽനിന്ന് ഒരു കോടിയുടെ ഫിഫ്റ്റി-ഫിഫ്റ്റിയുടെ 12 ടിക്കറ്റുകൾ വാങ്ങിയത്. 15-നു നടത്തിയ നറുക്കെടുപ്പിലായിരുന്നു സുകുമാരിയമ്മയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചത്. എന്നാൽ, ഇക്കാര്യം കണ്ണൻ അറിയിച്ചില്ല. പകരം എടുത്ത 12 ടിക്കറ്റിനും 100 രൂപവീതം സമ്മാനം അടിച്ചെന്നുപറഞ്ഞ് 500 രൂപയും 700 രൂപയ്ക്ക് ലോട്ടറി ടിക്കറ്റുകളും നൽകി.

നറുക്കെടുത്ത എഫ്.ജി.348828 ടിക്കറ്റ് കൈക്കലാക്കുകയും ചെയ്. പരിചയക്കാരനായ മറ്റൊരു ലോട്ടറി വിൽപ്പനക്കാരൻ വഴിയാണ് ഇക്കാര്യം സുകുമാരിയമ്മ അറിഞ്ഞത്. തുടർന്ന് മ്യൂസിയം പോലീസിൽ പരാതിപ്പെടുകയായിരുന്നു. നിയമപോരാട്ടത്തിനൊടുവിലാണ് ടിക്കറ്റ് സുകുമാരിയമ്മയ്ക്കു തിരികെ നൽകാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. ടിക്കറ്റും ബാങ്ക് രേഖകളും പരിശോധിച്ചശേഷം കമ്മിഷനും മറ്റും കഴിച്ചുള്ള 63 ലക്ഷം രൂപ ഉടൻ സുകുമാരി അമ്മയ്ക്കു കൈമാറുമെന്ന് ലോട്ടറി വകുപ്പ് അധികൃതർ അറിയിച്ചു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this