അമിതമായി ഗുളിക കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ദമ്പതികളിൽ ഭാര്യയ്ക്കു പിന്നാലെ ഭർത്താവും മരിച്ചു. തഴവ പാവുമ്പ തെക്ക് വിജയഭവനത്തിൽ ബിന്ദു (47), ഭർത്താവ് ഉണ്ണിക്കൃഷ്ണപിള്ള (55) എന്നിവരാണു മരിച്ചത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബിന്ദു വെള്ളിയാഴ്ച രാത്രിയും ഉണ്ണികൃഷ്ണപിള്ള ഇന്ന് പുലർച്ചെയും മരണത്തിന് കീഴടങ്ങി. ഏകമകൾ ആൺസുഹൃത്തിനൊപ്പം ഇറങ്ങിപ്പോയതിൽ മനംനൊന്താണ് ഇരുവരും ജീവനൊടുക്കിയതെന്ന് നാട്ടുകാർ പറയുന്നു.

കഴിഞ്ഞ ദിവസം വിഷം ഉള്ളിൽ ചെന്ന് അവശനിലയിൽ വീട്ടിനുള്ളിൽ ഇരുവരെയും കാണുകയായിരുന്നു. ഫോൺ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടർന്നു വൈകിട്ട് ഒരു ബന്ധു അന്വേഷിച്ചെത്തിയപ്പോഴാണ് ഇവരെ വീട്ടിനുള്ളിൽ അവശ നിലയിൽ കണ്ടെത്തുന്നത്. വീടിൻ്റെ ഗേറ്റും കതകും എല്ലാം തുറന്നിട്ടിരിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്പ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)


