മലപ്പുറം പെരിന്തൽമണ്ണയിൽ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാരിയായ യുവതി മരിച്ചു. അപകടത്തിൽ പത്തു പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്. ഇന്ന് വൈകിട്ട് അഞ്ചരയോടെ പെരിന്തൽമണ്ണ തിരൂര്‍ക്കാട് വെച്ചാണ് അപകടമുണ്ടായത്. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്.
മണ്ണാർക്കാട്...
നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച വിവാദങ്ങൾക്കിടെ റദ്ദാക്കിയ പരീക്ഷകൾ വീണ്ടും നടത്താൻ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ). കോളജ് അധ്യാപന യോഗ്യതാപരീക്ഷ 'യുജിസി-നെറ്റ്' ഓഗസ്‌റ്റ് 21നും സെപ്റ്റംബർ നാലിനും ഇടയിലും, ജോയിന്റ് സിഎസ്ഐആർ-യുജിസി നെറ്റ്...
നീറ്റ്, നാഷനൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ) എന്നിവയുടെ പരിഷ്കരണത്തിനായി വിദ്യാർഥികളിൽനിന്നും രക്ഷിതാക്കളിൽനിന്നും ഐഎസ്ആർഒ മുൻ ചെയർമാൻ കെ.രാധാകൃഷ്ണണൻ അധ്യക്ഷനായ ഉന്നതാധികാര സമിതി നിർദേശങ്ങൾ ക്ഷണിച്ചു. ചോദ്യപേപ്പർ ചോർച്ച വിവാദത്തിന്റെ പശ്ചാത്തലത്തിലാണു നടപടി.
ജൂലൈ 7...
ദേശീയ പരീക്ഷ ഏജൻസി (എൻടിഎ) നടത്തിയ നീറ്റ്-യുജി, യുജിസി-നെറ്റ് പ്രവേശന പരീക്ഷകളിലെ ക്രമക്കേടുകളിൽ പ്രതിഷേധിച്ച് നിയമസഭ ഏകകണ്‌ഠമായി പ്രമേയം പാസാക്കി. ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവാണു പ്രമേയം അവതരിപ്പിച്ചത്. വിദ്യാർഥികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്ര...
സംസ്ഥാനത്തെ ഹയർസെക്കൻഡറി സ്‌കൂളുകളിൽ തിങ്കളാഴ്‌ച പ്ലസ് വൺ ക്ലാസുകൾ തുടങ്ങും. 3,22,147 കുട്ടികൾക്ക് പ്രവേശനം കിട്ടി. മുഖ്യ അലോട്മെന്റ് വെള്ളിയാഴ്‌ച പൂർത്തിയായി. മെറിറ്റിൽ ഇനി അവശേഷിക്കുന്നത് 41,222 സീറ്റുകളാണ്. ഇവ ഉൾപ്പെടുത്തി സപ്ലിമെൻ്ററി...
പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർഥി സംഘടനകൾ നൽകിയ നിവേദനങ്ങൾ പരിഗണിച്ച് സംഘടനകളുമായി മന്ത്രി വി.ശിവൻകുട്ടി ചർച്ച നടത്തും. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സെക്രട്ടറിയേറ്റ് അനക്സ‌് രണ്ടിലാണ് ചർച്ച.
വടക്കൻ കേരളത്തിൽ പ്ലസ് വൺ...
ജൂൺ 25 മുതൽ 27 വരെ നടത്താൻ നിശ്ചയിച്ചിരുന്ന സിഎസ്ഐആർ നെറ്റ് പരീക്ഷ നീട്ടിവച്ചതായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) അറിയിച്ചു. ഒഴിവാക്കാനാകാത്ത സാഹചര്യം കാരണമാണു പരീക്ഷ നീട്ടുന്നതെന്നാണു വിശദീകരണം. പുതുക്കിയ തീയതി...
ഈ അധ്യയനവർഷം പ്രൈമറിക്ലാസുകളിലും പ്രഖ്യാപിച്ചിരിക്കുന്ന 220 പ്രവൃത്തിദിനം വിദ്യാഭ്യാസ അവകാശനിയമത്തിനെതിരാണ്. ഒന്നുമുതൽ 10 വരെ ക്ലാസുകളിൽ 220 പ്രവൃത്തിദിനങ്ങളാക്കിയുള്ള വിദ്യാഭ്യാസ കലണ്ടർ കഴിഞ്ഞദിവസമാണ് പുറത്തിറക്കിയത്.
എന്നാൽ, 2009-ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശനിയമത്തിലെ വ്യവസ്ഥപ്രകാരം എൽ.പി....
പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് ബുധനാഴ്ച പ്രസിദ്ധീകരിക്കും. അലോട്‌മെൻ്റ് ലഭിക്കുന്നവർക്ക് ബുധനാഴ്‌ച 10 മുതൽ വ്യാഴാഴ്ച്‌ച വൈകുന്നേരം അഞ്ചുവരെ സ്‌കൂളിൽച്ചേരാം.
ആദ്യ അലോട്മെൻ്റ് വഴിയുള്ള പ്രവേശനം വെള്ളിയാഴ്‌ച പൂർത്തിയായി. 2,45,944 പേരാണ് ആദ്യത്തേതിൽ...
അംഗീകാരമില്ലാത്ത സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പൊതുവിദ്യാലയങ്ങളിലെ രണ്ടുമുതൽ 10 വരെ ക്ലാസുകളിലേക്ക് മാറിച്ചേരുന്നതിന് ടി.സി. നിർബന്ധമില്ലെന്ന് കാണിച്ച് സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞവർഷംവരെ അനുവദിച്ചിരുന്ന ആനുകൂല്യം ഈ വർഷവും ബാധകമാക്കിയാണ് ഉത്തരവ്.
രണ്ടുമുതൽ എട്ടുവരെ ക്ലാസുകളിലേക്ക്...
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദം പുതിയതായി അധികാരം ഏൽക്കുന്ന എൻഡിഎ സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം. ഞാറാഴ്ച്ചത്തെ സത്യപ്രതിജ്ഞ ചടങ്ങുകൾക്ക് പിന്നാലെ തിങ്കളാഴ്ച്ച ദില്ലിയിൽ വൻ പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
എസ്എഫ്ഐ അടക്കം ഇടത് വിദ്യാർത്ഥി...
സംസ്ഥാന സിലബസിനോട് മുഖം തിരിച്ച് രക്ഷിതാക്കൾ. കേരളാ സിലബസിൽ ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണം ഇത്തവണയും കുറഞ്ഞു. 2.44 ലക്ഷം കുട്ടികളാണ് ഇത്തവണ സംസ്ഥാന സിലബസിൽ പ്രവേശനം നേടിയത്. കഴിഞ്ഞ...
സ്‌കൂളുകൾ പിടിഎ ഫണ്ടെന്ന പേരിൽ വലിയ തുക പിരിക്കുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇത് അനുവദിക്കില്ലെന്നും മന്ത്രി വി. ശിവൻകുട്ടി. പിടിഎയെ സ്‌കൂൾ ഭരണസമിതിയായി കാണരുത്. ജനാധിപത്യപരമായി വേണം പിടിഎകൾ പ്രവർത്തിക്കേണ്ടത്. സർക്കാർ നിശ്ചയിച്ച ചെറിയ...
സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസുകൾ പിന്തുടരുന്ന കേരള വിദ്യാഭ്യാസച്ചട്ടം ബാധകമല്ലാത്ത സ്‌കൂളുകൾക്ക് രാവിലെ 7.30മുതൽ 10.30വരെ അവധിക്കാല ക്ലാസുകൾ നടത്താൻ ഹൈക്കോടതി അനുമതി നൽകി.
കൗൺസിൽ ഓഫ് സി.ബി.എസ്.ഇ. സ്‌കൂൾസ് കേരള, കേരള സി.ബി.എസ്.ഇ....
കേരള സ്‌കൂൾ സിലബസിലും പുസ്‌തകം തുറന്നെഴുതുന്ന പരീക്ഷ (ഓപ്പൺ ബുക്ക്) വരുന്നു. സ്‌കൂൾ പാഠ്യപദ്ധതി പരിഷ്കാരം പൂർത്തിയാവുന്നതോടെ ഇതു നടപ്പാക്കാൻ സർക്കാർ തയ്യാറെടുപ്പ് തുടങ്ങി. മാർഗരേഖ എസ്.സി.ഇ.ആർ.ടി. തയ്യാറാക്കി വൈകാതെ വിദ്യാഭ്യാസ വകുപ്പിനു...