Wednesday, October 7, 2026
HomeNewsഹിന്ദി ഭാഷ ഇന്ത്യയെ ഒന്നിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ; ഹിന്ദി ഭാഷ ഇന്ത്യയെ...

ഹിന്ദി ഭാഷ ഇന്ത്യയെ ഒന്നിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ; ഹിന്ദി ഭാഷ ഇന്ത്യയെ ഒന്നിപ്പിക്കുമെന്ന് പറയുന്നത് അസംബന്ധമെന്ന് ഉദയനിധി സ്റ്റാലിൻ

Published on

ഹിന്ദി ഭാഷ ഇന്ത്യയെ ഒന്നിപ്പിക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഹിന്ദി ദിവസ് സന്ദേശത്തിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. ഹിന്ദി ഭാഷ ഇന്ത്യയെ ഒന്നിപ്പിക്കുമെന്ന് പറയുന്നത് അസംബന്ധമാണെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു.

‘ഹിന്ദി ഇന്ത്യയുടെ ഏകീകൃത ശക്തിയാണെന്നും അത് മറ്റ് പ്രാദേശിക ഭാഷകളെ ശാക്തീകരിക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്‌താവനയെ ഞാൻ ശക്തമായി അപലപിക്കുന്നു. പതിവു പോലെ ഹിന്ദിയോടുള്ള സ്നേഹം ചൊരിഞ്ഞുകൊണ്ട് ഹിന്ദി ഇന്ത്യയുടെ വൈവിധ്യത്തെ ഒന്നിപ്പിക്കുന്നുവെന്നും പ്രാദേശിക ഭാഷകളെ ശാക്തീകരിക്കുവെന്നുമാണ് അമിത് ഷാ പറഞ്ഞത്.

രാജ്യത്ത് നാലോ അഞ്ചോ സംസ്ഥാനങ്ങളിൽ മാത്രമേ ഹിന്ദി സംസാരിക്കുന്നുള്ളൂ എന്നതിനാൽ അമിത് ഷായുടെ പ്രസ്താവന തീർത്തും അസംബന്ധമാണ്. ഹിന്ദി പഠിച്ചാൽ മുന്നേറാമെന്ന ആക്രോശത്തിന്റെ ബദൽ രൂപമാണിത്. നമ്മൾ ഇവിടെ തമിഴ് സംസാരിക്കുമ്പോൾ കേരളത്തിൽ മലയാളമാണ് സംസാരിക്കുന്നത്. ഈ രണ്ടു സംസ്ഥാനങ്ങളെ ഹിന്ദി എവിടെയാണ് ഒന്നിക്കുന്നത്? ശാക്തീകരണം എവിടെയാണ് വരുന്നത് ? ഹിന്ദി ഇതര ഭാഷകളെ പ്രാദേശിക ഭാഷകൾ എന്ന് പറഞ്ഞ് തരം താഴ്ത്തുന്നത് അമിത് ഷാ അവസാനിപ്പിക്കണം’. ഉദയനിധി സ്റ്റാലിൻ സാമൂഹ്യമാധ്യമായ എക്‌സിൽ( ട്വീറ്റർ) കുറിച്ചു. # StopHindilmposition എന്ന ടാഗോടെ തമിഴിലും ഇംഗ്ലീഷിലുമായായിരുന്നു ഉദയനിധിയുടെ ട്വീറ്റ്.

ഹിന്ദി ജനകീയ ഭാഷയാണെന്നും പ്രാദേശിക ഭാഷകളെ ശക്തിപ്പെടുത്താൻ ഹിന്ദിക്ക് കഴിയുമെന്നുമെന്നുമായിരുന്നു ഹിന്ദി ദിവസ് സന്ദേശത്തിൽ അമിത് ഷാ പറഞ്ഞത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...