Sunday, October 11, 2026
HomeTOP NEWSINDIAസൊമാറ്റോ സ്ഥാപകൻ ദീപിന്ദർ ഗോയൽ വ്യോമയാന മേഖലയിലേക്ക്: റിക്രൂട്ടിങ്ങുമായി ബന്ധപ്പെട്ട് ലിങ്ക്‌ഡിൻ പോസ്റ്റ്

സൊമാറ്റോ സ്ഥാപകൻ ദീപിന്ദർ ഗോയൽ വ്യോമയാന മേഖലയിലേക്ക്: റിക്രൂട്ടിങ്ങുമായി ബന്ധപ്പെട്ട് ലിങ്ക്‌ഡിൻ പോസ്റ്റ്

Published on

ഭക്ഷണ വിതരണ രംഗത്തെ പ്രമുഖ കമ്പനിയായ സൊമാറ്റോയുടെ സ്ഥാപകനും സിഇഒയുമായ ദീപിന്ദർ ഗോയൽ വ്യോമയാന മേഖലയിലേക്ക് ചുവടുവെക്കുന്നുവെന്ന വാർത്തകൾ ഇക്കഴിഞ്ഞ മാർച്ചിൽ പുറത്തുവന്നിരുന്നു. സൊമാറ്റോ മുൻ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആയിരുന്ന സുരോഭി ദാസിനൊപ്പം ചേർന്ന് LAT എയ്റോസ്പേസ് എന്ന പുതിയ സ്റ്റാർട്ടപ്പിൽ 20 മില്യൺ ഡോളർ (ഏകദേശം 167 കോടി രൂപ) ഗോയൽ നിക്ഷേപിച്ചുവെന്ന വിവരമാണ് അന്ന് പുറത്തുവന്നത്. പുതിയ സ്റ്റാർട്ടപ്പിലേക്കുള്ള റിക്രൂട്ടിങ്ങുമായി ബന്ധപ്പെട്ട് സുരോഭി ഇപ്പോൾ ലിങ്ക്‌ഡിൻ പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്.

LAT എയ്റോസ്പേസ് നിലവിൽ സ്റ്റെൽത്ത് മോഡിലാണ് പ്രവർത്തിക്കുന്നത്. 50 മില്യൺ ഡോളറിന്റെ സീഡ് ഫണ്ടിംഗ് സമാഹരിക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. എയ്റോഡൈനാമിക്‌സ്, മെറ്റീരിയൽ സയൻസസ്, ഹൈബ്രിഡ് പ്രൊപ്പൽഷൻ സിസ്റ്റങ്ങൾ എന്നിവയിൽ വൈദഗ്‌ധ്യമുള്ള എൻജിനീയർമാരെ റിക്രൂട്ട് ചെയ്യാനും കമ്പനി പദ്ധതിയിടുന്നതായി സുരോഭി ദാസ് പങ്കുവെച്ച ലിങ്ക്ഡിൻ പോസ്റ്റ് വ്യക്തമാക്കുന്നു.

കുറഞ്ഞ ചെലവിൽ 12 മുതൽ 24 വരെ സീറ്റുകളുള്ള ഷോർട്ട് ടേക്ക്-ഓഫ് ആൻഡ് ലാൻഡിംഗ് (STOL) വിമാനങ്ങൾ വികസിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രാദേശിക വ്യോമയാത്രകൾക്ക് ഊന്നൽ നൽകുന്ന സ്റ്റാർട്ടപ്പ്, ഇന്ത്യയിലെ ചെറിയ നഗരങ്ങളെ വലിയ നഗരങ്ങളുമായി ബന്ധിപ്പിക്കാൻ ‘എയർ-സ്റ്റോപ്പുകൾ’ എന്ന ആശയം മുന്നോട്ടുവെക്കുന്നു. ഇതിനായി പാർക്കിംഗ് ലോട്ടിന്റെ വലുപ്പത്തിൽ ചെറിയ ലാൻഡിംഗ് ഏരിയകൾ സൃഷ്‌ടിക്കാനാണ് പദ്ധതി.

സുരോഭി ദാസ് LAT എയ്റോസ്പേസിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമ്പോൾ, ഗോയൽ നോൺ-എക്‌സിക്യൂട്ടീവ് സഹസ്ഥാപകനായി നിക്ഷേപത്തിനും മാർഗനിർദേശത്തിനും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നാണ് സൂചന. 2023 നവംബറിൽ സൊമാറ്റോനിന്ന് പടിയിറങ്ങിയ ദാസ്, 12 വർഷത്തോളം കമ്പനിയിൽ വിവിധ ഉയർന്ന തസ്‌തികകളിൽ പ്രവർത്തിച്ചിരുന്നു.

ഇന്ത്യയിലെ പ്രാദേശിക വിമാനക്കമ്പനികളായ ഇൻഡിഗോ, സ്പൈസ്ജെറ്റ് എന്നിവ ഉപയോഗിക്കുന്ന ATR, ബോംബാർഡിയർ എന്നീ വിമാന നിർമാതാക്കളുമായി മത്സരിക്കാനാണ് LAT എയ്‌റോസ്പേസിന്റെ ലക്ഷ്യം.

2009-ൽ റസ്റ്ററന്റ് ലിസ്റ്റിങ് വെബ്സൈറ്റായി ആരംഭിച്ച സൊമാറ്റോ 2015-ഓടെയാണ് ഫുഡ് ഡെലിവറി സർവീസ് ഇന്ത്യയിൽ ആരംഭിക്കുന്നത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this