Friday, October 9, 2026
HomeNewsസെർച്ചിങ് ഓപ്ഷൻ കൂടുതൽ ലളിതവും എളുപ്പവുമാകും; ഇന്ത്യയിലും ജപ്പാനിലും ജനറേറ്റീവ് എഐ അവതരിപ്പിച്ച് ഗൂഗിൾ

സെർച്ചിങ് ഓപ്ഷൻ കൂടുതൽ ലളിതവും എളുപ്പവുമാകും; ഇന്ത്യയിലും ജപ്പാനിലും ജനറേറ്റീവ് എഐ അവതരിപ്പിച്ച് ഗൂഗിൾ

Published on

ഇന്ത്യയിലും ജപ്പാനിലും ജനറേറ്റീവ് എഐ അവതരിപ്പിച്ച് ഗൂഗിൾ. സെർച്ച് ചെയ്യുമ്പോൾ AI സഹായം ലഭിക്കുമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത. അമേരിക്കയിലാണ് ആദ്യമായി ഈ ഫീച്ചർ അതവരിപ്പിച്ചത്. ഉപയോക്താക്കൾക്ക് ഇത് ഉപയോഗിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവസരമുണ്ട്. പുതിയ ഫീച്ചർ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങി. സേർച്ച് ചെയ്യുന്ന കാര്യങ്ങളുടെ സംഗ്രഹം ഉൾപ്പടെ, നിർദേശങ്ങൾക്ക് അനുസരിച്ച് ടെക്സ്റ്റ് ആയും ചിത്രങ്ങളായും ഓഡിയോ ആയുമെല്ലാം വിവരങ്ങൾ കാണിക്കുന്ന ഫീച്ചറാണിത്.

ജാപ്പനീസ് ഉപയോക്താക്കൾക്ക് അവരുടെ പ്രാദേശിക ഭാഷകളിൽ ഈ ഫീച്ചർ ഉപയോഗിക്കാൻ കഴിയും. അതേസമയം ഇന്ത്യയിൽ ഈ ഫീച്ചർ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭ്യമാകും. ഗൂഗിളിന്റെ ചാറ്റ്ബോട്ടായ ബാർഡിൽ നിന്ന് വ്യത്യസ്തമാണ് ഈ ഫീച്ചർ.

സെർച്ച് ലാബുകൾ വഴി സൈൻ അപ്പ് ചെയ്ത എല്ലാ ഉപയോക്താക്കൾക്കും ഗൂഗിൾ ക്രോമിലും ആപ്പിലും എഐ സേർച്ച് സേവനം ലഭിക്കും. ജനറേറ്റീവ് എഐ ഫീച്ചർ കൂടി എത്തുന്നതോടെ സെർച്ചിങ് ഓപ്ഷൻ കൂടുതൽ ലളിതവും എളുപ്പവുമാകും. ഗൂഗിളിന്റെ ക്രോം, ആപ്പ്, ഡെസ്ക്ടോപ്പ് എന്നിവയിലെ ലാബ്സ് എന്ന ഐക്കൺ ടാപ്പ് ചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് പുതിയ സേവനം ഉപയോഗപ്പെടുത്താം.

മൈക്രോസോഫ്റ്റിന്റെ ബിങ് ഐഐ സെർച്ച് ടൂളിന് സമാനമായ ഫീച്ചറാണ് ഗൂഗിൾ ജനറേറ്റീവ് എഐയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...