Wednesday, October 7, 2026
HomeTOP NEWSINDIAവ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത്...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

Published on

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് (എ.പി. സിങ്) ഒക്ടോബർ 31ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. 2028 ഡിസംബർ 31 വരെയാണ് അശുതോഷ് ദീക്ഷിതിന്റെ കാലാവധി. 1986 ഡിസംബറിലാണ് അദ്ദേഹം വ്യോമസേനയിലേക്ക് എത്തുന്നത്. ഔദ്യോഗികത ജീവിതത്തിൽ മിറാഷ് -2000, മിഗ് വിമാനങ്ങൾ, തേജസ് ഉൾപ്പെടെ വിവിധ തരത്തിലുള്ള യുദ്ധവിമാനങ്ങളിലും ഹെലികോപ്റ്ററുകളിലുമായി 3,500 മണിക്കൂറിലധികം പറക്കൽ പരിചയമുണ്ട്. നാഷണൽ ഡിഫൻസ് അക്കാദമി, ഡിഫൻസ് സർവീസസ് സ്‌റ്റാഫ് കോളജ്, നാഷണൽ ഡിഫൻസ് കോളജ് എന്നിവിടങ്ങളിലെ പൂർവ വിദ്യാർഥിയായ അദ്ദേഹം മികച്ച ഫ്ലൈയിങ് ഇൻസ്ട്രക്‌ടർ കൂടിയാണ്. കാർഗിൽ യുദ്ധം, ഓപ്പറേഷൻ രക്ഷക്, ഓപ്പറേഷൻ സഫേദ് സാഗർ എന്നിവയിൽ പങ്കാളിയായിട്ടുണ്ട്. ഹെഡ്ക്വാർട്ടേഴ്സ് ഇൻ്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫിലെ ചീഫ് ഓഫ് ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ്, സെൻട്രൽ എയർ കമാൻഡിന്റെ എയർ ഓഫിസർ കമാൻഡിങ് ഇൻ ചീഫ് എന്നിവയുൾപ്പെടെയുള്ള പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ...

More like this