Saturday, October 10, 2026
HomeFEATUREDവിദ്യാർത്ഥികൾക്കായി ഒരുക്കുന്ന "ഫ്യൂച്ചർ...

വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന “ഫ്യൂച്ചർ സ്റ്റാർസ് ” എന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന്

Published on

പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:-
“ഫ്യൂച്ചർ സ്റ്റാർസ്” ന് തുടക്കമാകുന്നു
കാലത്തിന്റെയും ദേശത്തിന്റെയും മാറി മാറി വരുന്ന അഭിരുചികള്‍ക്കും അവബോധങ്ങള്‍ക്കുമനുസരിച്ച് നിരന്തരം നവീകരിക്കപ്പെട്ടുകൊണ്ടാണ് വിദ്യാഭ്യാസം വളരുന്നത്. കഴിഞ്ഞ ദശകങ്ങളില്‍ കേരളം ഒട്ടേറെ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ക്കു സാക്ഷ്യം വഹിക്കുകയുണ്ടായി. അതാത് കാലത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് തലമുറകളെ സജ്ജമാക്കുകയാണ് ഭൗതിക വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ പ്രായോഗിക ലക്ഷ്യം എന്നതിനാല്‍ കാലോചിതമായ പരിഷ്കരണങ്ങള്‍ അനിവാര്യമാകുന്നു. കുട്ടിയുടെ അറിവ്, കഴിവ്, മനോഭാവം, മൂല്യബോധം ഇവയെയെല്ലാം വിദ്യാഭ്യാസം സമഗ്രമായി സ്വാധീനിക്കുന്നു.

മനോഭാവവും മൂല്യബോധവും ഏറെക്കുറെ സ്ഥിര സ്വഭാവം പുലര്‍ത്തുന്നുവെന്നു പറയാം. എന്നാല്‍ അറിവ് അനുക്ഷണം വികസിച്ചുകൊണ്ടിരിക്കുകയാണ്. പഴയ അറിവുകള്‍ തിരുത്തപ്പെടുകയോ പൂര്‍ണമാക്കപ്പെടുകയോ ചെയ്യുന്നു. ഓരോ കാലവും വിദ്യാര്‍ത്ഥിയില്‍ നിന്നാവശ്യപ്പെടുന്ന കഴിവുകള്‍ വ്യത്യസ്തമാണ്. കാലത്തിന് അനുസരിച്ചു നമ്മുടെ നിയോജകമണ്ഡലത്തിലെ കുട്ടികളുടെ സമഗ്രമായ വളർച്ച ലക്‌ഷ്യം വെച്ചു കൊണ്ട് ഹൈസ്‌കൂൾ, ഹയർസെക്കൻഡറി സ്‌കൂളുകളിലെ 8,9,11 ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി ഒരുക്കുന്ന “ഫ്യൂച്ചർ സ്റ്റാർസ് ” എന്ന വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയുടെ ഉദ്ഘാടനം 21/01/2022 11 മണിക്ക് മുരിക്കുംവയൽ ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവ്വഹിക്കപ്പെടുകയാണ്.


നാളെ നമ്മുടെ നാടിനെ നയിക്കേണ്ട , ലോകത്തെ നയിക്കേണ്ട നേതാക്കൾ , ശാസ്ത്രജ്ഞമാർ , സിവിൽ സർവീസ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ തുടങ്ങി നാളെകളിൽ നാടിന്റെ വ്യത്യസ്തമേഖലകളെ നയിക്കേണ്ടവരെ എല്ലാം തിരിച്ചറിഞ്ഞു അവരെ പ്രോത്സാഹിപ്പിച്ചു വളർത്തേണ്ടത് പൂഞ്ഞാറിന്റെ ജനപ്രതിനിധി എന്ന നിലയിൽ എന്റെ വലിയ ഉത്തരവാദിത്വമായി ഞാൻ കാണുന്നു. 2022 എന്ന പുതുവർഷത്തിന്റെ ആദ്യ ദിനത്തിലെ എന്റെ ആദ്യ പൊതുപരിപാടി തന്നെ എം എൽ എ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിലുള്ള ഫ്യൂച്ചർ സ്റ്റാർസ് പ്രൊജക്ടിന്റെ ഭാഗമായുള്ള ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ വച്ചു നടന്ന ഹെഡ്മാസ്റ്റേഴ്സ് / പ്രിൻസിപ്പാൾസ് മീറ്റിംഗ് ആയിരിന്നു. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എല്ലാ സ്കൂളുകളുടെയും മേലധികാരികൾ ഇതിൽ സജീവമായി പങ്കെടുത്തത് ഏറെ സന്തോഷം നൽകുന്നു.

അന്ന് നടന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ വിവിധ ആശയങ്ങളുമായി ജനുവരി മാസം 10 ആം തീയതി ഓരോ സ്കൂളിലും നിന്ന് തിരഞ്ഞെടുക്കപ്പെട്ട മെന്റർമാരുടെ ട്രെയിനിങ് കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക്സ് കോളേജിൽ വച്ച് നടത്തപ്പെട്ടു. ബഹുമാന്യനായ കേരള ഗവണ്മെന്റ് ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു . പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ അധ്യാപകരുടെ ആശയങ്ങളും കൂട്ടിചേർത്തു പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം ആദ്യമേ പറഞ്ഞതുപോലെ നാളെ നടത്തപ്പെടുന്നു .


പ്രശസ്ത കരിയർ ഗുരുക്കന്മാരായ ഡോ.ആൻസി ജോസഫ് ,ഡോ. T. P ശശികുമാർ, ശ്രീമതി. ഷിജി ജോൺസൺ, ശ്രീ. എഡിസൺ ഫ്രാങ്ക്, ശ്രീ. ജോമി P. L ശ്രീ. ജസ്റ്റിൻ തോമസ്, പ്രഫ.ടോമി ചെറിയാൻ , ശ്രീ.ജോർജ് കരുണക്കൽ , ഡോ.ജിപ്സൺ വർഗീസ് , ഡോ.മാത്യു കണമല , ശ്രീ.അഭിലാഷ് ജോസഫ് , ഡോ.റാഷിദ് ഗസാലി തുടങ്ങിയവർ പ്രൊജക്ടിന് നേതൃത്വം നൽകും. സിവിൽ സർവീസ് ഉദ്യോഗസ്ഥർ , ശാസ്ത്രജ്ഞമാർ , സഞ്ചാരികൾ , എഴുത്തുകാർ , യൂണിവേഴ്സിറ്റി അധ്യാപകർ ഉൾപ്പെടെ പ്രഗത്ഭരുടെ ഒരു നീണ്ട നിര കുട്ടികൾക്ക് ക്ലാസുകൾ നയിക്കാൻ ഉണ്ടാവും .

അതോടൊപ്പം കുട്ടികൾക്ക് മുഴുവൻ സമയ മെന്ററിങ് ,കൂടാതെ ലോകോത്തര പുസ്തകങ്ങളുടെയും , ജേർണലുകളുടെയും ലഭ്യതയും ഉറപ്പാക്കുന്നു . നാളെയുടെ തലമുറയെ വാർത്തെടുക്കുന്ന സ്വപ്ന പദ്ധതിക്ക് ഏവരുടെയും സഹായങ്ങൾ പ്രതീക്ഷിക്കുന്നു
എന്ന്
വിശ്വസ്തതയോടെ
അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ
എം. എൽ. എ, പൂഞ്ഞാർ

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...