എരുമേലിയിൽ റ്റി.പി.ആർ നിരക്ക് കുറഞ്ഞതിനാൽ 28/07/2021 ലെ അവലോകനയോഗത്തിനു ശേഷം എരുമേലി പഴയനിലയിലേയ്ക്ക് മാറാൻ സാധ്യത. റ്റി.പി.ആർ നിരക്ക് 9.46 ആയതിനാൽ ബി കാറ്റഗറിലേയ്ക്ക് മാറിയിട്ടുണ്ടെന്ന് എരുമേലി എസ്.എച്ച്.ഒ എം.മനോജ് മേഘദൂത് ന്യൂസിനോട് പറഞ്ഞു.ഒരാഴ്ചത്തെ പോലീസിന്റെയും പഞ്ചായത്ത്, ആരോഗ്യവകുപ്പ് പ്രവർത്തകരുടേയും കോവിഡ് പ്രതിരോധ പ്രവർത്തകരുടേയും കഠിനപരിശ്രമം കൊണ്ടാണ് എരുമേലിയിലെ റ്റി.പി.ആർ നിരക്ക് കുറച്ചുകൊണ്ടുവരാൻ സാധിച്ചത്.ജനങ്ങൾ കർശന ജാഗ്രത തുടരേണ്ടതാണ്.എരുമേലി സി.എച്ച്.സിയിൽ വാക്സിൻ വിതരണം സംബന്ധിച്ച് ആക്ഷേപങ്ങളുയരുകയും 26/07/2021 തിങ്കളാഴ്ച ആരോഗ്യവകുപ്പ് പ്രവർത്തകരും വാക്സിൻ എടുക്കാൻ എത്തിയവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ചെയ്തിരുന്നു.അവിടുത്തെ പ്രശ്നങ്ങൾ പോലീസ് ഇടപ്പെട്ട് പരിഹരിച്ചതായും എരുമേലി എസ്.എച്ച്.ഒ എം.മനോജ് ചൂണ്ടിക്കാട്ടി.


