Wednesday, October 7, 2026
HomeNewsഭാര്യ കൂട്ടബലാത്സംഗത്തിന് ഇരയായതിനു പിന്നാലെ ദമ്പതികൾ വിഷം കഴിച്ചു ജീവനൊടുക്കി; വിഷം കഴിക്കുന്നതിനു മുമ്പ് തങ്ങളെ...

ഭാര്യ കൂട്ടബലാത്സംഗത്തിന് ഇരയായതിനു പിന്നാലെ ദമ്പതികൾ വിഷം കഴിച്ചു ജീവനൊടുക്കി; വിഷം കഴിക്കുന്നതിനു മുമ്പ് തങ്ങളെ ഉപദ്രവിച്ചവരുടെ പേരുകൾ വിഡിയോ സന്ദേശത്തിലൂടെ ദമ്പതികൾ വെളിപ്പെടുത്തി

Published on

ഭാര്യ കൂട്ടബലാത്സംഗത്തിന് ഇരയായതിനു പിന്നാലെ ദമ്പതികൾ വിഷം കഴിച്ചു ജീവനൊടുക്കി. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലാണു സംഭവം. ഇക്കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ഇരുവരും വിഷം കഴിച്ചത്. ഭർത്താവ് അന്നുതന്നെ മരിച്ചു. ഗൊരക്‌പുരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഭാര്യയും മരിച്ചു.

വിഷം കഴിക്കുന്നതിനു മുമ്പ് തങ്ങളെ ഉപദ്രവിച്ചവരുടെ പേരുകൾ വിഡിയോ സന്ദേശത്തിലൂടെ ദമ്പതികൾ വെളിപ്പെടുത്തിയിരുന്നു. യുവാവിന്റെ സഹോദരന്റെ പരാതിയിൽ രണ്ടു പേർക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തത്‌ അറസ്‌റ്റ് ചെയ്‌തു. ആദർശ് (25), ത്രിലോകി (45) എന്നിവരാണ് അറസ്റ്റ‌ിലായത്. അന്വേഷണം തുടരുകയാണ്. വസ്തു വിൽപ്പനയുമായി ബന്ധപ്പെട്ട പ്രശ്‌നമാണു കൂട്ടബലാത്സംഗത്തിനു പിന്നിലെന്നാണു പൊലീസിൻ്റെ പ്രാഥമിക നിഗമനം.

മരിച്ച ദമ്പതികൾക്കു മൂന്നു കുട്ടികളാണുള്ളത്. വെള്ളിയാഴ്‌ച രാവിലെ സ്കൂളിൽ പോവാനായി തയാറാകവേ മാതാപിതാക്കളെത്തി വിഷം കഴിച്ചെന്നും മരിക്കാൻ പോവുകയാണെന്നും പറഞ്ഞതായി കുട്ടികൾ പൊലീസിനോട് പറഞ്ഞു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...