Wednesday, October 14, 2026
HomeNewsപ്രതിശ്രുതവരനൊപ്പം പുറത്തുപോയ 22കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; പ്രതികളായ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

പ്രതിശ്രുതവരനൊപ്പം പുറത്തുപോയ 22കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; പ്രതികളായ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു

Published on

പ്രതിശ്രുതവരനൊപ്പം പുറത്തുപോയ 22കാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സം ഗം ചെയ്തു. ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്‌ഭൂമിൽ മുഫാസിൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാരിജൽ ഗ്രാമത്തിന് സമീപം വ്യാഴാഴ്‌ച വൈകുന്നേരമാണ് അതിക്രം. സംഭവത്തിൽ പ്രതികളായ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബലാത്സംഗത്തിനു പിന്നാലെ പ്രതികൾ ബാഗും മൊബൈൽ ഫോണും തട്ടിയെടുക്കുകയും യുവതിയെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയുമായിരുന്നു. ഇരുവരെയും ആക്രമിച്ച സംഘം യുവതിയെ തട്ടിക്കൊണ്ടുപോവുന്നതിനിടെ രക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ട പ്രതിശ്രുതവരൻ ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

ഇതുപ്രകാരം സ്ഥലത്തെത്തിയ പൊലീസ് സംഘം, യുവതിയെ കണ്ടെത്തി പ്രഥമ ശുശ്രൂഷ നൽകിയ ശേഷം സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി എസ്‌പി അശുതോഷ് ശേഖർ അറിയിച്ചു.

യുവതി നൽകിയ വിവരങ്ങളനുസരിച്ച് അന്വേഷണം ആരംഭിച്ച പൊലീസ് അഞ്ച് പേരെ കിതാ ഗുട്ടു ഗ്രാമത്തിൽ നിന്ന് വെള്ളിയാഴ്‌ച അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയുടെ ബാഗും മൊബൈലും പൊലീസ് പ്രതികളിൽ നിന്ന് കണ്ടെടുത്തു. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും എസ്‌പി കൂട്ടിച്ചേർത്തു.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...