Wednesday, October 7, 2026
HomeNewsപന്ത്രണ്ടുവയസ്സുകാരിയായ ബാലികയെ പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കി; 54കാരന് 109 വർഷം കഠിനതടവും 90,000രൂപ പിഴയും ശിക്ഷ...

പന്ത്രണ്ടുവയസ്സുകാരിയായ ബാലികയെ പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കി; 54കാരന് 109 വർഷം കഠിനതടവും 90,000രൂപ പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി ഫാസ്റ്റ്‌ട്രാക്ക് സ്പെഷ്യൽ കോടതി

Published on

പന്ത്രണ്ടുവയസ്സുകാരിയായ ബാലികയെ പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ 54കാരന് 109 വർഷം കഠിനതടവും 90,000രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അരീക്കോട് കീഴുപറമ്പ് വാലില്ലാപുഴ കൊടവങ്ങാട് ആങ്ങാടൻ അബ്‌ദുൽ റഷീദിനെയാണ് മഞ്ചേരി ഫാസ്റ്റ്‌ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്‌ജി എസ്. രശ്‌മി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒരുവർഷവും മൂന്നുമാസവും സാധാരണ തടവുകൂടി അനുഭവിക്കണമെന്നും കോടതി വ്യക്തമാക്കി.

2022 ഓഗസ്റ്റ് മുതൽ പലതവണ പ്രതി കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പലതവണ ലൈംഗികാതിക്രമം നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കുട്ടിയുടെ അധ്യാപിക വിവരമറിയിച്ചതിനെത്തുർന്ന് ചൈൽഡ് ലൈൻ ഇടപെട്ടാണ് മഞ്ചേരി പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റുചെയ്തത്.

പോക്സോ നിയമപ്രകാരമുള്ള വിവിധ വകുപ്പുകളിലായി 30 വർഷം വീതം കഠിനതടവും 25,000 രൂപ വീതം പിഴയും പിഴയടച്ചില്ലെങ്കിൽ നാലുമാസം വീതം സാധാരണ തടവ്. പോക്സോ ആക്ടിലെ ഒൻപത് (എം), ഒൻപത്(എൻ), ഒൻപത് (എൽ) വകുപ്പുകൾ പ്രകാരം ആറുവർഷംവീതം കഠിനതടവ്, 5,000 രൂപ വീതം പിഴ, പിഴയടച്ചില്ലെങ്കിൽ ഒരുമാസംവീതം സാധാരണ തടവ്. കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് ഒരു വർഷത്തെ കഠിനതടവ് എന്നിങ്ങനെയാണ് ശിക്ഷ.

തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ പ്രതി 30 വർഷം കഠിനതടവ് അനുഭവിച്ചാൽ മതിയാകും. പ്രതി പിഴയടച്ചാൽ തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ.എൻ. മനോജ് ഹാജരായി. പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്കയച്ചു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...