Saturday, October 10, 2026
HomeElectionപട്ടികജാതി കോളനികളിൽ സമഗ്രവും, സമ്പൂർണവുമായ വികസനം നടപ്പിലാക്കും,പട്ടികജാതി കോളനികളിൽ/പട്ടിക വർഗ്ഗ കോളനികളിൽ താമസിക്കുന്ന യുവാക്കൾക്ക് സ്വയം...

പട്ടികജാതി കോളനികളിൽ സമഗ്രവും, സമ്പൂർണവുമായ വികസനം നടപ്പിലാക്കും,പട്ടികജാതി കോളനികളിൽ/പട്ടിക വർഗ്ഗ കോളനികളിൽ താമസിക്കുന്ന യുവാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള അവസരമൊരുക്കും ; അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ

Published on

പട്ടികജാതി കോളനികളിൽ സമഗ്രവും, സമ്പൂർണവുമായ വികസനം നടപ്പിലാക്കുമെന്ന് പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ ഇടതു മുന്നണി സ്ഥാനാർത്ഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ. പനക്കച്ചിറ പട്ടികജാതി സഹകരണ സംഘം സന്ദർശിക്കവെയാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ പ്രതിനിധിയായി പൂഞ്ഞാറിലെ ജനങ്ങൾ തന്നെ തിരഞ്ഞെടുത്താൽ റോഡ്, വെള്ളം, വീടുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മുഴുവൻ ആളുകൾക്കും ഉറപ്പു വരുത്തുമെന്നും, അഞ്ചു വർഷത്തിന് ശേഷം ഭവന രഹിതരായ ഒരാൾ പോലും തന്റെ മണ്ഡലത്തിൽ ഉണ്ടാകില്ലെന്നും അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.

മണ്ഡലത്തിലെ മുഴുവൻ എസ്.സി, എസ്. ടി കോളനികളും മാതൃക കോളനികളാക്കി മാറ്റും. ഇവിടങ്ങളിൽ താമസിക്കുന്ന യുവാക്കൾക്ക് സ്വയം തൊഴിൽ കണ്ടെത്തുന്നതിനുള്ള അവസരമൊരുക്കും. ഇതിനായി വിപുലമായ കർമ്മ പരിപടികൾ സംഘടിപ്പിക്കും. കോർപ്പസ് ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കും. കെഎസ്ഇബി യുമായി സഹകരിച്ച് കോളനികളിലെ മുഴുവൻ വീടുകളിലും എൽഇഡി ലൈറ്റ് സംവിധാനം ഏർപ്പെടുത്തുമെന്നും അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ സഹകരണ സംഘം ഭാരവാഹികൾക്ക് ഉറപ്പ് നൽകി.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this