Saturday, October 10, 2026
HomeTOP NEWSINDIAനിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണു കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാൻ ഒള്ള ശ്രമം മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ടു

നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണു കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാൻ ഒള്ള ശ്രമം മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ടു

Published on

ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണു കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാൻ 70 മണിക്കൂറിലേറെയായി തുടരുന്ന ശ്രമം മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സപ്പെട്ടു. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിലൂടെ വലിയ കുഴൽ കടത്തിവിട്ട് തൊഴിലാളികളെ അതിലൂടെ പുറത്തെത്തിക്കാനായിരുന്നു ശ്രമം.

എന്നാൽ, ചൊവ്വാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ ഈ ശ്രമം തടസ്സപ്പെടുകയായിരുന്നു. അവശിഷ്ടങ്ങൾക്കിടയിലൂടെ വലിയ കുഴൽ കടത്തിവിടാൻ ഡ്രില്ലിങ് മെഷീൻ സ്ഥാപിക്കാൻ പ്ലാറ്റ്ഫോം ഒരുക്കാൻ രക്ഷാപ്രവർത്തകർ മണിക്കൂറുകളോളം ശ്രമിച്ചെങ്കിലും, മണ്ണിടിച്ചിലിനെ തുടർന്ന് അതു തകർന്നു. പുതിയ പ്ലാറ്റ്ഫോം ഒരുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് പുറത്തേക്ക് വരാനുള്ള ഒരു പാത സൃഷ്ടിക്കാൻ ഡില്ലിങ് മെഷീൻ സഹായിക്കും.

കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ ഇന്ന് തന്നെ പുറത്തെടുക്കാനാകുമെന്ന് ഉത്തരകാശി ജില്ലാ മജിസ്ട്രേറ്റ് അഭിഷേക് റൂഹേല നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. “എല്ലാം ആസൂത്രണം ചെയ്തതുപോലെ നടന്നാൽ, കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ ബുധനാഴ്ചയോടെ പുറത്തെത്തിക്കു മെന്ന് ചൊവ്വാഴ്ച വൈകിട്ട് അപകടസ്ഥലം സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു.

ബഖൽ യമുനോത്രി ദേശീയ പാതയിൽ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിൽ നിർമിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗമാണ് ഞായറാഴ്ച തകർന്നത്. ചാർധാം റോഡ് പദ്ധതിയുടെ ഭാഗാണ് തുരങ്കം. ഉത്തരാഖണ്ഡിലെ തീർഥാടന കേന്ദ്രങ്ങളായ ബദരീനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നിവയെ റോഡ് മാർഗം ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്.

കുഴൽ വഴി ഭക്ഷണവും വെള്ളവും ഓക്സിജനും ലഭ്യമാക്കിയാണ് തൊഴിലാളികളുടെ ജീവൻ നിലനിർത്തുന്നത്. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിലൂടെ വലിയ കുഴൽ കടത്തിവിട്ട് തൊഴിലാളികളെ അതിലൂടെ പുറത്തെത്തിക്കാനാണു ശ്രമം. തൊഴിലാളികളിലൊരാളായ ഗബ്ബർ സിങ് നേഗിയുമായി മകൻ ആകാശ് വാക്കി ടോക്കി വഴി സംസാരിച്ചു. താൻ സുരക്ഷിതനാണെന്ന് അദ്ദേഹം അറിയിച്ചതായി ആകാശ് പറഞ്ഞു. എല്ലാവരും സുരക്ഷിതരാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും താനും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ടെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പറഞ്ഞു.

തൊഴിലാളികളിൽ ജാർഖണ്ഡ് സ്വദേശികളാണേറെയും. പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ അവഗണിച്ച് ഹിമാലയൻ മലനിരകളിൽ തുരങ്കങ്ങൾ നിർമിച്ചതാണ് അപകടത്തിനു കാരണമെന്ന ആക്ഷേപമുയർന്നിട്ടുണ്ട്. ചാർധാം തീർഥാടന റോഡ് പദ്ധതിയുടെ ഭാഗമായി ഉത്തരാഖണ്ഡിൽ പലയിടങ്ങളിൽ തുരങ്കങ്ങൾ നിർമിക്കുന്നുണ്ട്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this