സംശയത്തെ തുടർന്ന് ഭാര്യയെ ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. തിരുവനന്തപുരം അയിരൂരിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ ചെമ്മരുതി സ്വദേശി ലീലയെ (49) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് അശോകനെ (59) പൊലീസ് കസ്‌റ്റഡിയിലെടുത്തു.

70 ശതമാനത്തിലധികം പൊള്ളലേറ്റ ലീല അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളജിലാണുള്ളത്. മകളും കുഞ്ഞും തൊട്ടടുത്ത മുറിയിൽ ഉറങ്ങുമ്പോഴായിരുന്നു ആക്രമണം.

ഇന്നു പുലർച്ചെ നാലു മണിയോടെ വീട്ടിൽ വച്ചാണ് അശോകൻ ലീലയെ ആക്രമിച്ചത്. തികച്ചും ആസൂത്രിതമായിരുന്നു ആക്രമണമെന്ന് പൊലീസ് പറഞ്ഞു. അശോകൻ നേരത്തേതന്നെ മണ്ണെണ്ണ വാങ്ങി സൂക്ഷിച്ചിരുന്നു.



