Tuesday, October 13, 2026
HomeNewsഡയലോഗുകളിൽ മാറ്റം വരുത്താൻ ഒരുങ്ങി ആദിപുരുഷ്; ബോക്സ് ഓഫീസിൽ തടയാനാവാത്ത കളക്ഷനുണ്ടായിട്ടും ടീം പ്രതിജ്ഞാബദ്ധരാണെന്നും പ്രേക്ഷകരുടെ...

ഡയലോഗുകളിൽ മാറ്റം വരുത്താൻ ഒരുങ്ങി ആദിപുരുഷ്; ബോക്സ് ഓഫീസിൽ തടയാനാവാത്ത കളക്ഷനുണ്ടായിട്ടും ടീം പ്രതിജ്ഞാബദ്ധരാണെന്നും പ്രേക്ഷകരുടെ വികാരങ്ങൾക്കും ഐക്യത്തിനും അതീതമല്ലെന്നും ഈ തീരുമാനം സാക്ഷ്യപ്പെടുത്തുകയാണ്

Published on

പൊതുജനാഭിപ്രായത്തെ മാനിച്ച് ഡയലോഗുകളിൽ മാറ്റം വരുത്താൻ ഒരുങ്ങി ആദിപുരുഷ് ടീം. ലോകമെമ്പാടും മികച്ച പ്രതികരണം നേടുകയും എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയും ചെയ്തുവെങ്കിലും ഏറെ വിവാദങ്ങൾ സൃഷ്ട്ടിച്ച ചിത്രം കൂടിയാണ് ആദിപുരുഷ്. പല ഡയലോഗുകളും ഉചിതമല്ല എന്ന അഭിപ്പായമാണ് പൊതുവെ ഉയർന്നു വന്നത്. ഇതോടെ സിനിമയുടെ സംഭാഷണങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ടീം തീരുമാനിക്കുകയായിരുന്നു.

“ഞങ്ങളുടെ ലക്ഷ്യം യഥാർത്ഥ നായകന്മാരെ നമ്മുടെ യുവതലമുറയ്ക്ക് അവതരിപ്പിക്കുക എന്നതായിരുന്നു. 5 ഡയലോഗുകൾക്ക് എതിർപ്പുണ്ട്, അവ മാറ്റും. ആളുകൾക്ക് ചില ഭാഗങ്ങൾ ഇഷ്ടപ്പെട്ടില്ലെങ്കിൽ, അത് പരിഹരിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്”, സംഭാഷണ രചയിതാവ് മനോജ് മുൻതാഷിർ എൻഐഎയോട് പറഞ്ഞു.

ബോക്സ് ഓഫീസിൽ തടയാനാവാത്ത കളക്ഷനുണ്ടായിട്ടും ടീം പ്രതിജ്ഞാബദ്ധരാണെന്നും പ്രേക്ഷകരുടെ വികാരങ്ങൾക്കും ഐക്യത്തിനും അതീതമല്ലെന്നും ഈ തീരുമാനം സാക്ഷ്യപ്പെടുത്തുകയാണ്. ഏതൊക്കെ ഡയലോഗുകളാണ് ടീം പരിഷ്കരിച്ചതെന്ന് വ്യക്തമല്ല. ഓം റൗത്തിന്റെ ചിത്രം ആദിപുരുഷ് വെള്ളിയാഴ്ചയാണ് തിയറ്ററുകളിലെത്തിയത്. പ്രഭാസ്, കൃതി സനോൻ, സെയ്ഫ് അലി ഖാൻ, സണ്ണി സിംഗ്, ദേവദത്ത നഗെ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.

അതേസമയം, ചിത്രം രണ്ടു ദിവസത്തിനുള്ളിൽ 200 കോടി ക്ലബിൽ കടന്നിരിക്കുകയാണ്. ഇതുവരെയായി 240 കോടിയാണ് പ്രഭാസ് ചിത്രം കളക്റ്റ് ചെയ്തിരിക്കുന്നത്. 500 കോടി നിർമ്മാണച്ചെലവുള്ള ചിത്രമാണ് ആദിപുരുഷ്. ഇന്ത്യൻ സിനിമയിൽ സമീപകാലത്ത് ഏറ്റവുമധികം കാത്തിരിപ്പ് ഉയർത്തി എത്തിയ ചിത്രമായിരുന്നു ആദിപുരുഷ്. രാമായണത്തെ ആസ്പദമാക്കിയുള്ള എപിക് മിത്തോളജിക്കൽ ചിത്രത്തിൽ ബാഹുബലി താരം പ്രഭാസ് ആണ് നായകനെന്നതും ചിത്രത്തിന്റെ വിപണിമൂല്യം വർധിപ്പിച്ച ഘടകമായിരുന്നു. ഇപ്പോൾ ചിത്രം റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...