Sunday, October 11, 2026
HomeNewsഗോലാൻ കുന്നുകളിൽനിന്ന് ഇസ്രയേൽ പിന്മാറണം; യുഎൻ പൊതുസഭ കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ

ഗോലാൻ കുന്നുകളിൽനിന്ന് ഇസ്രയേൽ പിന്മാറണം; യുഎൻ പൊതുസഭ കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ

Published on

ഗോലാൻ കുന്നുകളിൽനിന്ന് ഇസ്രയേൽ പിന്മാറണമെന്ന് ആവശ്യപ്പെട്ട് യുഎൻ പൊതുസഭ കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ച് ഇന്ത്യ. പ്രമേയത്തെ പിന്തുണച്ച് വോട്ടു ചെയ്ത 91 രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടും. ഇന്ത്യയ്ക്കു പുറമേ ബംഗ്ലദേശ്, പാക്കിസ്ഥ‌ാൻ, നേപ്പാൾ, ചൈന, ലെബനൻ, ഇറാൻ, ഇറാഖ് എന്നീ രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു.

ഇസ്രയേൽ അടക്കം എട്ടു രാജ്യങ്ങൾ പ്രമേയത്തെ എതിർത്തപ്പോൾ 62 രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടു നിന്നു. ഓസ്ട്രേലിയ, യുകെ, യുഎസ്എ, പലാവു, മൈക്രോനേഷ്യ, കാനഡ, മർഷാൾ ദ്വീപുകൾ എന്നിവയാണ് എതിർത്തത്. യുക്രെയ്ൻ, ഫ്രാൻസ്, ജർമനി, ഡെൻമാർക്, ബെൽജിയം, ജപ്പാൻ, കെനിയ, പോളണ്ട്, ഓസ്ട്രിയ, സ്പെയിൻ എന്നീ രാജ്യങ്ങളാണ് വിട്ടുനിന്നത്.

കഴിഞ്ഞ ദിവസമായിരുന്നു വോട്ടെടുപ്പ്. 1967ലെ ആറു ദിന യുദ്ധത്തിൽ സിറിയയിൽനിന്ന് ഇസ്രയേൽ പിടിച്ചെടുത്ത പ്രദശമാണ് ഗോലാൻ കുന്നുകൾ. ഇവിടെനിന്ന് ഒഴിഞ്ഞു പോകണമെന്ന് ഐക്യരാഷ്ട്ര സംഘടനയടക്കം രാജ്യാന്തര സംഘടനകൾ നിരവധി തവണ ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നതാണ്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this