Friday, October 9, 2026
HomeCovid 19കോവിഡ്: ശനിയാഴ്ച സൗദിയില്‍ മരണം നാല്, പുതിയ രോഗികള്‍ 35

കോവിഡ്: ശനിയാഴ്ച സൗദിയില്‍ മരണം നാല്, പുതിയ രോഗികള്‍ 35

Published on

സൗദി ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ട കോവിഡ് വിവരങ്ങള്‍ കാണിക്കുന്നത് പുതിയ രോഗികളുടെ എണ്ണത്തിലുള്ള കുറവും മരണ സംഖ്യയിലും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തിലും ഉണ്ടാകുന്ന നേരിയ തോതിലുള്ള വര്‍ദ്ധനവുമാണ്.

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറുകള്‍ക്കുള്ളിലായി രാജ്യത്തുണ്ടായ കോവിഡ് മരണം നാല് ആണ്. കഴിഞ്ഞ ബുധനാഴ്ചയും മരണ നിരക്ക് നാല് ആയിരുന്നു. അത് പിറ്റേന്ന് രണ്ടായി കുറഞ്ഞത് വലിയ സന്തോഷത്തിന് ഇടയാക്കിയിരുന്നെങ്കിലും മരണം വെള്ളിയാഴ്ച മൂന്നും ശനിയാഴ്ച നാലും ആയി ഉയരുകയാണ് ചെയ്തത്. അപ്രകാരം, ശനിയാഴ്ചയിലെ ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തിലും നേരിയ വര്‍ദ്ധനവ് ഉണ്ട്: 141. വെള്ളിയാഴ്ച ഇത് 138 ആയിരുന്നു.

എന്നാല്‍, ശനിയാഴ്ച പുതിയ പോസിറ്റീവ് കേസുകളുടെ എണ്ണത്തില്‍ മെച്ചപ്പെട്ട കുറവ് ഉണ്ടായിട്ടുണ്ട്. തലേന്ന് 41 ആയിരുന്നത് ശനിയാഴ്ച 35 ആയാണ് കുറഞ്ഞത്. സുഖം പ്രാപിക്കുന്നവരുടെ എണ്ണത്തിലും വര്‍ദ്ധനവാണ് കാണുന്നത്. ശനിയാഴ്ച 51 പേരാണ് സുഖം പ്രാപിച്ചത്. തലേന്നാള്‍ ഇത് 41 ആയിരുന്നു.

ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 547,532 ആണ്. ഇവരില്‍ 536,585 പേരുടെ രോഗം ഭേദമാവുകയും ചെയ്തു. ആകെ മരണസംഖ്യ 8,743. ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണമാകട്ടെ 141 ആണെന്നും ശനിയാഴ്ചയിലെ കോവിഡ് റിപ്പോര്‍ട്ട് വെളിപ്പെടുത്തി.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...

തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമം

തിരുവനന്തപുരം: തിരുവനന്തപുരത്ത് യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ അരങ്ങേറിയത് ആസൂത്രിതമായ ഗുണ്ടാപ്പടയുടെ അക്രമവും സതീശനെ സംരക്ഷിക്കാൻ നടത്തിയ ബോധപൂർവ്വമായ ഗൂഢാലോചനയുമാണെന്ന് സിപിഎം...