Tuesday, October 13, 2026
HomeTOP NEWSKERALAകേരളത്തിൽ പൂച്ചയ്ക്ക് പ്രസവിക്കാൻ പറ്റിയ സ്‌ഥലം സംസ്ഥാന ഖജനാവ് - പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

കേരളത്തിൽ പൂച്ചയ്ക്ക് പ്രസവിക്കാൻ പറ്റിയ സ്‌ഥലം സംസ്ഥാന ഖജനാവ് – പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ

Published on

കേരളത്തിൽ പൂച്ചയ്ക്ക് പ്രസവിക്കാൻ പറ്റിയ സ്‌ഥലം സംസ്ഥാന ഖജനാവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കെപിസിസി സമരാഗ്‌നിക്ക് കൊട്ടാരക്കരയിൽ ലഭിച്ച സ്വീകരണ യോഗത്തിലാണു സംസ്‌ഥാനത്തിന്റെ ധനസ്‌ഥിതിയെ വി.ഡി.സതീശൻ ആക്ഷേപിച്ചു പരാമർശം നടത്തിയത്.

“കേരളം ഭരിക്കുന്നത് മുടിഞ്ഞ തറവാടാക്കുന്ന സർക്കാരാണ്. കേരളത്തിൽ പൂച്ചയ്ക്ക് സുഖമായി പ്രസവിക്കാൻ പറ്റിയ സ്ഥ‌ലം സംസ്ഥാനത്തിൻ്റെ ഖജനാവാണ്. കാരണം അവിടെ ഒരു സാധാനവുമില്ല. ജനകീയ ചർച്ചാവേളയിൽ ഞാനും കെപിസിസി അധ്യക്ഷൻ കെ.സുധാകരനും ഇരുന്നപ്പോൾ പാവങ്ങളാണു കാണാനെത്തിയത്. ആറുമാസമായി സാമൂഹിക പെൻഷനും മറ്റും മുടങ്ങിയിരിക്കുകയാണ്. മരുന്നു മേടിക്കാൻ പോലും പണമില്ലെന്നാണു ഭിന്നശേഷിക്കാരും പ്രായമായവരുമുൾപ്പെടെയുള്ളവർ പറഞ്ഞത്.

സംസ്ഥ‌ാനത്ത് പഞ്ചായത്തുകളിൽനിന്ന് ബിൽ പോലും പാസാകാത്ത അവസ്‌ഥയാണുള്ളത്. കേരളം കടക്കെണിയിൽ മുങ്ങി തകരുകയാണ്. സംസ്‌ഥാനത്ത് തുടർഭരണം കിട്ടിയതിന്റെ സമ്മാനമായി വൈദ്യുതി ചാർജ് അടക്കം നിരവധി സേവനങ്ങളുടെ നിരക്കാണ് വർധിപ്പിച്ചത്. ജനത്തിനു ജീവിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ഇത്രയും പരിതാപകരമായ അവസ്‌ഥ കേരളത്തിൽ എന്നാണ് ഉണ്ടായിട്ടുള്ളത്. മന്ത്രിമാരെത്തി വാങ്ങിയ പരാതികളെല്ലാം ചാക്കിൽകെട്ടി വച്ചേക്കുവാണ്”-സതീശൻ കുറ്റപ്പെടുത്തി.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this