Wednesday, October 7, 2026
HomeNewsകുട്ടികളില്ലാത്തതിന്റെ പേരിൽ നിരന്തരം കളിയാക്കി; അയൽവാസികളായ മൂന്ന് പേരെ ചുറ്റിക കൊണ്ട് തലക്കടിച്ചുകൊലപ്പെടുത്തി

കുട്ടികളില്ലാത്തതിന്റെ പേരിൽ നിരന്തരം കളിയാക്കി; അയൽവാസികളായ മൂന്ന് പേരെ ചുറ്റിക കൊണ്ട് തലക്കടിച്ചുകൊലപ്പെടുത്തി

Published on

കുട്ടികളില്ലാത്തതിന്റെ പേരിൽ നിരന്തരം കളിയാക്കിയ അയൽവാസികളായ മൂന്ന് പേരെ ചുറ്റിക കൊണ്ട് തലക്കടിച്ചുകൊലപ്പെടുത്തി. പഞ്ചാബിലെ ലുധിയാനയിലെ സേലം താബ്രിയിലാണ് സംഭവം. പ്രതിയായ 46 കാരനായ റോബിൻ എന്ന മുന്നയെ പൊലീസ് അറസ്റ്റ് ചെയ്തു.


റോബിന്റെ അയൽവാസികളായ സ്ത്രീയും അവരുടെ ഭർത്താവും അമ്മായിയമ്മയുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് കമ്മീഷണർ മന്ദീപ് സിംഗ് സിദ്ധ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സുരീന്ദർ കൗർ (70), ഭർത്താവ് ചമൻ ലാൽ (75), അമ്മായിയമ്മ സുർജിത് (90) എന്നിവരെയാണ് റോബിൻ ചുറ്റിക തലക്കടിച്ച് കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം പുറത്തറിയുന്നത്. ഓട്ടോറിക്ഷ ഡ്രൈവറായ റോബിന് വിവാഹം കഴിഞ്ഞ് മൂന്ന് വർഷമായിട്ടും കുട്ടികളുണ്ടായിരുന്നില്ല. കുട്ടികളുണ്ടാകാത്തതിന്റെ പേരിൽ നിരന്തരം കളിയാക്കുകയും കുട്ടികൾ ഉണ്ടാകാൻ ചികിത്സ നടത്തണമെന്നും കൊല്ലപ്പെട്ട സുരീന്ദർ കൗർ ഇവരോട് ആവശ്യപ്പെട്ടിരുന്നു. ഭാര്യയുടെ മുന്നിൽവെച്ച് ഇക്കാര്യത്തെക്കുറിച്ച് ദിവസവും സംസാരിക്കുന്നതും റോബിനെ അസ്വസ്ഥനാക്കിയിരുന്നെന്നും പൊലീസ് പറയുന്നു. തുടർന്ന് വ്യാഴാഴ്ച രാവിലെ ചുറ്റികയുമായെത്തിയ റോബിൻ വീട്ടിൽ കയറി മൂന്നുപേരെയും കൊല്ലുകയായിരുന്നു. കൊലപാതകം അപകട മരണമാക്കാൻ അടുക്കളയിലെ ഗ്യാസ് സിലിണ്ടർ തുറന്നിട്ട് തീയിടുകയും തെളിവ് നശിപ്പിക്കുകയും ചെയ്തു.

വെള്ളിയാഴ്ച വീട് അകത്ത് നിന്ന് പൂട്ടിയിരിക്കുന്നത് കണ്ട പാൽക്കാരനാണ് അയൽവാസികളെ വിവരം അറിയിച്ചത്. കഴിഞ്ഞദിവസവും ഇവിടെ ആളുണ്ടായിരുന്നില്ലെന്നും പാൽക്കാരൻ പറഞ്ഞു. തുടർന്ന് അയൽക്കാർ മുൻവശത്തെ മതിൽ പൊളിച്ച് വീടിനുള്ളിൽ കയറി നടത്തിയ പരിശോധനയിലാണ് മൂന്നുപേരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

കുറ്റം ചെയ്തതായി റോബിൻ സമ്മതിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരിൽ ഒരാളുടെ ക്യാമറയും മൊബൈൽ ഫോണും അടങ്ങിയ ബാഗ് റോബിനിനൽ നിന്ന് പൊലീസ് പിടിച്ചെടുത്തു. കുറ്റകൃത്യത്തിന് ഉപയോഗിച്ച ആയുധവും ഇയാളിൽ നിന്ന്പി ടിച്ചെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. താൻ ജയിലിൽ പോയാൽ ഭാര്യയെ നോക്കാൻ ആരുമില്ലെന്നും അതിനാൽ ഭാര്യയെയും അറസ്റ്റ് ചെയ്യണമെന്നും ഇയാൾ പൊലീസിനോട് ആവശ്യപ്പെട്ടതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...