കളമശേരിയിലെ സ്ഥാനാർത്ഥിക്കെതിരെ മുസ്ലീംലീഗ് ജില്ലാ നേതൃത്വം. ഇബ്രാഹിംകുഞ്ഞിന്റെ മകനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നുവെന്ന് ജില്ലാ പ്രസിഡന്റ് അബ്ദുൾ മജീദ് പറഞ്ഞു. സ്ഥാനാർത്ഥിയെ അടിച്ചേൽപിച്ചത് അംഗീകരിക്കാനാകില്ല. കുടുംബാധിപത്യം അംഗീകരിക്കില്ല. അബ്ദുൾ ഗഫൂർ സ്ഥാനാർത്ഥിയാകാൻ യോഗ്യനല്ലെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാട്.വളരെ ഗൗരവമുള്ള പരാതിക്ക് ഇടയായ ആളെ സ്ഥാനാർത്ഥിയായി കളമശേരി മണ്ഡലത്തിൽ അടിച്ചേൽപിച്ചത് ശരിയായില്ല. ഇക്കാര്യം നേതാക്കളെ അറിയിക്കും. പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അബ്ദുൾ മജീദ് പറഞ്ഞു. എറണാകുളം ജില്ലയിലെ മുസ്ലീംലീഗ് പ്രവർത്തകർ സ്ഥാനാർത്ഥിക്കെതിരെ വലിയ പ്രതിഷേധത്തിലാണ്. പ്രതിഷേധ പ്രകടനവും പ്രവർത്തകർ നടത്തുമെന്നാണ് ലഭിക്കുന്ന വിവരം.


