Saturday, October 10, 2026
HomeTOP NEWSKERALAകാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പഠനം നടത്തി

കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പഠനം നടത്തി

Published on

കാഞ്ഞിരപ്പളളി : കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍പെട്ട സ്ഥലങ്ങളിലെ കാലവസ്ഥ വ്യതിയാനം, ദുരന്ത സാധ്യതകള്‍, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പഠനം നടത്തുന്നതിന് ഹ്യൂമന്‍ സെന്‍റര്‍ ഫോര്‍ ഇക്കോളജി ആന്‍റ് വൈള്‍ഡ് ലൈഫ് ബയോളജി കല്‍പ്പറ്റ, വയനാട് ടീം കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് കാര്യലയത്തില്‍ സന്ദര്‍ശനം നടത്തി.

കാഞ്ഞിരപ്പളളി പ്രദേശങ്ങളില്‍ അടിക്കടിയുണ്ടാകുന്ന മഴയുടെ തോത് ചുറ്റുമുളള പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ആയതിനാല്‍ ഉരുള്‍പൊട്ടല്‍, മറ്റ് പ്രക്യതി ദുരന്തങ്ങള്‍ എന്നിവയെ പറ്റി പഠനം നടത്തുക എന്നതാണ് ലക്ഷ്യം. കാലവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്ത സാധ്യത ,മേഘ വിസ്ഫോടനം എന്നിവ കൂടുതല്‍ ചെരുവുളള പ്രദേശങ്ങളായ വാഗമണ്‍,കൂട്ടിക്കല്‍,ഏന്തയാര്‍,

ഇളംകാട്,കോരുത്തോട്,കണമല എന്നീ പ്രദേശങ്ങളില്‍ മഴമാപിനികള്‍ സ്ഥാപിച്ച് ഉരുള്‍പ്പൊട്ടല്‍ സാധ്യത, പ്രളയ സാധ്യത പ്രദേശങ്ങള്‍ പ്രത്യേക മാപ്പിംഗ് നടത്തി മഴയുടെ അളവ് അനുസരിച്ച് സ്ഥലങ്ങളെ 2.5 സ്ക്വയര്‍ കിലോ.മീറ്റര്‍ വീതം ഗ്രിഡ് ആയി തരംതിരിച്ച് ദുരന്തമേഖല തിരിച്ച് അറിഞ്ഞ് പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കലാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.

പ്രോജക്ട് ഡയറക്ടര്‍ സി.കെ.വിഷ്ണുദാസ്, അംഗങ്ങളായ രഞ്ജിനി എ.ആര്‍, ഹ്യദ്യ രേവതി, നിബിന്‍ നൈജു, അന്‍സാബ് അമാന്‍ എന്നിവര്‍ കാര്യങ്ങള്‍ വിശദീകരിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീ.ജോളി മടുക്കകുഴിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ ശ്രീ.റ്റി.ജെ മോഹനന്‍, ശ്രീമതി.ഷക്കീല നസീര്‍, ജോയിന്‍റ് ബി.ഡി.ഒ ശ്രീ.സിയാദ് റ്റി.ഇ, വനിതാ ക്ഷേമ ഓഫീസര്‍ ശ്രീ.പ്രശാന്ത് സി, സ്വരുമയുടെ ഭാരവാഹികളായ റിയാസ് കാള്‍ട്ടക്സ്, ജോയി മുണ്ടാംപളളി എന്നിവര്‍ പങ്കെടുത്തു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this