കണമല ; കാട്ടുപോത്തിന്റെ ആക്രമണം തടയാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അഡ്വ ; സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ എ. പറഞ്ഞു അതിനു വേണ്ട നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .

മുംബൈയിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിലാണ് നാടിനെ നടുക്കിയ സംഭവം അറിഞ്ഞതെന്നും. അറിഞ്ഞ ഉടൻതന്നെ വനം വകുപ്പ് മന്ത്രിയെയും, കലക്ടറേയും, എസ്. പി .യെയും വിളിച്ചു വിവരങ്ങൾ ധരിപ്പിക്കുകയും കാട്ടുപോത്തിന്റെ ആക്രമണത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ പോലീസും വനം വകുപ്പും ആവശ്യമായ നടപടികൾ സ്വീകരിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു .

കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരണമടഞ്ഞ പുറത്തേൽ ചാക്കോയുടെ നിര്യാണത്തിൽ അഗാധമായ ദുഖവും അനുശോചനവും രേഖപ്പെടുത്തി എം. എൽ. എ., കൂടാതെ പരിക്കേറ്റയാൾക്ക് വിദഗ്ദ്ധ ചികിത്സ ലഭിക്കുന്നതിനുള്ള എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ടെന്നും, ജനങ്ങൾ പരിഭ്രാന്തർ ആകരുതെന്നും എം . എൽ. എ . പറഞ്ഞു



