Tuesday, October 13, 2026
HomeTOP NEWSKERALA"കടുവയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്"; വയനാട് പടമലയിൽ വീണ്ടും കടുവ ഇറങ്ങി

“കടുവയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്”; വയനാട് പടമലയിൽ വീണ്ടും കടുവ ഇറങ്ങി

Published on

വയനാട് പടമലയിൽ വീണ്ടും കടുവ ഇറങ്ങിയതായി അഭ്യൂഹം. പടമല പള്ളിയുടെ പരിസരത്ത് റോഡിനു സമീപം കടുവയെ കണ്ടതായി പ്രദേശവാസികളാണ് അറിയിച്ചത്. പള്ളിയിൽ പോകുകയായിരുന്ന ഐക്കരാട്ട് സാബു, വെണ്ണമറ്റത്തിൽ ലിസി തുടങ്ങിയവരാണ് കടുവയെ കണ്ടതായി പറയുന്നത്. ഇക്കാര്യം വനപാലകരെ അറിയിച്ചിട്ടുണ്ട്. തൃശ്ശിലേരിയിലും കടുവയെ കണ്ടതായി നാട്ടുകാർ വ്യക്‌തമാക്കി.

വെണ്ണമറ്റത്തിൽ ലിസി കടുവയുടെ ആക്രമണത്തിൽ നിന്ന് കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് ഐക്കരാട്ട് സാബു പറഞ്ഞു. രാവിലെ ആറരയോടെ വീട്ടിലേക്ക് ഓടിക്കിതച്ചെത്തിയ ലിസിയുടെ പിന്നാലെ കടുവയും അലറിക്കൊണ്ടു വന്നതായി സാബു വിവരിച്ചു.

“ഞാൻ രാവിലെ ഈ മുറ്റത്തു നിൽക്കുമ്പോഴാണ് ഒരു ചേച്ചി ഓടിക്കിതച്ച് കയറിവന്നത്. ആളെ മനസ്സിലാകാത്തതുകൊണ്ട് ‘എന്താ ചേച്ചി’ എന്നു ചോദിച്ച് ഞാൻ ഇറങ്ങിച്ചെന്നു. നോക്കുമ്പോൾ ചേച്ചിയുടെ തൊട്ടുപിന്നാലെ ഒരു കടുവ അലറിക്കൊണ്ടു പാഞ്ഞുവന്നു. ആ ചേച്ചിയെ പിടിച്ചെന്നാണ് ഞാൻ കരുതിയത്.

ചേച്ചി പെട്ടെന്ന് ഒരു വശത്തേക്ക് ചാടി. അപ്പുറത്തെ വീടിന്റെ ചാണകക്കുഴിയുടെ തിട്ടയിലൂടെ വലിഞ്ഞുകയറുന്നതിനിടെ ഈ കടുവ എന്റെ നേരെ ചാടിവന്നു. ഞാൻ ചാടി വീടിനുള്ളിൽ കയറി. ഇതിനിടെ വീട്ടിലുണ്ടായിരുന്ന പൂച്ച പുറത്തേക്കു വന്ന് ഇതിനെ കണ്ട് ഓടി. അതോടെ കടുവ പൂച്ചയുടെ പിന്നാലെ ഓടി അപ്പുറത്തെ കുന്നിന്റെ മുകളിലേക്കു പോയി.” – സാബു വിവരിച്ചു.

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this