Sunday, October 11, 2026
HomeTOP NEWSKERALAഒരു ബസ്സുകാരന്റെ അവസ്ഥ ഇപ്പോൾ മനസ്സിലായില്ലേ?; റോബിൻ ബസ് നടത്തിപ്പുകാരനായ ഗിരീഷിന് ജാമ്യമനുവദിച്ച് കോടതി

ഒരു ബസ്സുകാരന്റെ അവസ്ഥ ഇപ്പോൾ മനസ്സിലായില്ലേ?; റോബിൻ ബസ് നടത്തിപ്പുകാരനായ ഗിരീഷിന് ജാമ്യമനുവദിച്ച് കോടതി

Published on

റോബിൻ ബസ് നടത്തിപ്പുകാരനായ ഗിരീഷിന് ജാമ്യമനുവദിച്ച് കോടതി. 2012-ലെ വണ്ടിച്ചെക്ക് കേസിൽ ഞായറാഴ്‌ച ഉച്ചയോടെയാണ് ഗിരീഷിനെ പോലീസ് അറസ്റ്റുചെയ്‌തത്‌. കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷിനെ പാലാ പോലീസ് അറസ്റ്റുചെയ്തത്.

ഏതുകേസിന്റെ അടിസ്ഥാനത്തിലാണ് തന്നെ പോലീസ് അറസ്റ്റുചെയ്‌തെന്ന് അറിയില്ലെന്ന് ഗിരീഷ് ജാമ്യത്തിലിറങ്ങിയശേഷം മാധ്യമങ്ങളോട് പറഞ്ഞു. ‘2012- ലെ കേസാണിത്. അക്കാലത്ത് ഞാൻ കിടപ്പിലായിരുന്നു. അതിനുശേഷം ഈ നാട്ടിൽത്തന്നെയാണ് ജീവിച്ചത്. കഴിഞ്ഞ 17 വർഷത്തിനിടെ രണ്ട് ദിവസം മാറിനിൽക്കേണ്ടിവന്നത് കോയമ്പത്തൂരിൽ പോയപ്പോൾ മാത്രമാണ്. ഒരു ബസ്സുകാരന്റെ അവസ്ഥ ഇപ്പോൾ മനസ്സിലായില്ലേ? ഇതുവരെ ഈ കേസുമായി ബന്ധപ്പെട്ട് ഒരു വാറണ്ടോ സമൻസോ വന്നിട്ടില്ല’, ഗിരീഷ് പറഞ്ഞു.

പിന്നാലെ മോട്ടോർ വാഹനവകുപ്പിനെ ഗിരീഷ് വിമർശിച്ചു.’ ഇത്രയും നാളത്തെ എന്റെ പ്രവൃത്തി എവിടെയോ ചെന്ന് കൊള്ളുന്നുണ്ടെന്ന് ഇപ്പോൾ മനസ്സിലായില്ലേ? കൃത്യമായ എല്ലാ രേഖകളുമടക്കം ഞാൻ ഒരു ബസ് സർവീസിനായി ഇറക്കിയപ്പോൾ എനിക്ക് കിട്ടിയ അനുഭവമിതാണ്. യാതൊരു രേഖയുമില്ലാതെ ഒരു വാഹനം കാസർകോട്ടുനിന്ന് വരുന്നുണ്ട്. അതിൽ നമ്മുടെ നേതാവുമുണ്ട്. 16-ാം തീയ്യതിയാണ് ആ വാഹനം കേരളത്തിലെത്തിയത്. കേരളത്തിലെത്തിയ വണ്ടി ഇൻഷുറൻസ് ഇല്ലാതെ രജിസ്റ്റർ ചെയ്‌ത്‌ ടാക്സ് അടച്ച് പെർമിറ്റെടുത്തു. ഇതെല്ലാം ട്രാൻസ്പോർട്ട് സെക്രട്ടറിയുടെ കളിയാണ്. ഇതുകാരണം നമ്മുടെ മുഖ്യമന്ത്രിയാണ് നാണംകെടുന്നത്. കളർ കോഡൊന്നും ഈ വാഹനത്തിന് ബാധകമല്ല. ഇതിനെല്ലാം ഉത്തരവാദി ഗതാഗത വകുപ്പാണ്’, ഗിരീഷ് കൂട്ടിച്ചേർത്തു.

താൻ മതസ്പ‌ർധ വളർത്തിയെന്ന് മോട്ടോർവാഹന വകുപ്പിലെ ഒരുദ്യോഗസ്ഥൻ ആരോപിച്ചതായി ഗിരീഷ് ആരോപിച്ചു. ചുംബനസമരത്തിൽ പങ്കെടുത്തയാളാണ് അദ്ദേഹമെന്നും ഈ ഉദ്യോഗസ്ഥൻ എങ്ങനെയാണ് മോട്ടോർവാഹന വകുപ്പിൽ കയറിപ്പറ്റിയതെന്ന് അന്വേഷിക്കണമെന്നും ഗിരീഷ് പറഞ്ഞു. പമ്പയിലേക്ക് സർവീസ് നടത്താനുള്ള നടപടികൾ ആരംഭിക്കുമെന്നും അനുമതി ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഗീരീഷ് കൂട്ടിച്ചേർത്തു.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this