Saturday, October 10, 2026
HomeFEATUREDഒരു കുത്തില്‍ തന്നെ ധീരജിന്റെ മരണം; ഹൃദയത്തിൽ ആഴത്തിലേറ്റ കുത്ത് ഹൃദയത്തിന്റെ അറകൾ തകർത്തു

ഒരു കുത്തില്‍ തന്നെ ധീരജിന്റെ മരണം; ഹൃദയത്തിൽ ആഴത്തിലേറ്റ കുത്ത് ഹൃദയത്തിന്റെ അറകൾ തകർത്തു

Published on

ഇടുക്കി ഗവ. എന്‍ജിനീയറിങ് കോളേജില്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ ധീരജിന്റെ മരണത്തിന് കാരണം ഹൃദയത്തില്‍ ആഴത്തിലേറ്റ കുത്തെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്.

ഈ കുത്ത് ഹൃദയത്തിന്റെ അറകള്‍ തകര്‍ത്തു. ശരീരത്തില്‍ ഒരൊറ്റ കുത്ത് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി പോലീസ് പറഞ്ഞു.


ഒരു കുത്തില്‍ തന്നെ ധീരജിന്റെ മരണം സംഭവിക്കുകയായിരുന്നു. സംഭവസമയത്ത് ധീരജിനൊപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ഥിക്കും നെഞ്ചിന്റെ ഭാഗത്താണ് കുത്തേറ്റിരിക്കുന്നത്.

എന്നാല്‍ പരിക്കേറ്റ മൂന്നാമത്തെ വിദ്യാര്‍ഥിയുടെ ശരീരത്തില്‍ കത്തി കൊണ്ടുള്ള മുറിവുകളില്ലെന്നും പോലീസ് പറയുന്നു.
ധീരജിനെ കുത്തിയ ശേഷം ഓടുന്നതിനിടെ കത്തി വലിച്ചെറിഞ്ഞതായി പ്രതി നിഖില്‍ പൈലി പോലീസിന് മൊഴി നല്‍കി. വിദ്യാര്‍ഥികളെ അക്രമിച്ചശേഷം സിവില്‍ സ്‌റ്റേഷന്‍ ഭാഗത്തേക്കാണ് ഓടിയത്.

ഓടുന്നതിനിടെ കത്തി വലിച്ചെറിഞ്ഞു. തുടര്‍ന്ന് മറ്റൊരിടത്ത് പോയി വസ്ത്രം മാറി നേര്യമംഗലം ഭാഗത്തേക്കുള്ള ബസില്‍ കയറിപോയെന്നും പ്രതി വെളിപ്പെടുത്തി സംഭവസമയത്ത് ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവരെയും പോലീസ് തിരിച്ചറിഞ്ഞു.

ധീരജ് വധക്കേസില്‍ നിലവില്‍ രണ്ടുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് പുറമേ കണ്ടാലറിയാവുന്ന നാലുപേരെ കൂടി കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഇവരും വൈകാതെ പിടിയിലാകുമെന്നാണ് പോലീസ് നല്‍കുന്ന സൂചന.

നേരത്തെ മണിയാന്‍കുടിയിലുണ്ടായ ചില സംഘര്‍ഷങ്ങളിലും നിഖില്‍ പൈലി ഉള്‍പ്പെട്ടിരുന്നു. ഇതിനുശേഷമാണ് ഇയാള്‍ കത്തി കൈയില്‍ കരുതാന്‍ തുടങ്ങിയതെന്നും പോലീസ് പറഞ്ഞു.
യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിഖില്‍ പൈലി അടക്കമുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രവര്‍ത്തകര്‍ കോളേജിലേക്ക് വന്നത് എസ്.എഫ്.ഐ ക്കാര്‍ ചോദ്യംചയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കാമ്പസിന്റെ കവാടത്തിന് സമീപത്തുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്.

Latest articles

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

More like this

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി

ദില്ലി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കാതെ പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി യുവജന വിദ്യാർത്ഥി സംഘടനകൾ....

ആന്‍റോ അഗസ്റ്റിനെതിരായ അബ്കാരി കേസ്: ഭാര്യാമാതാവ് മുൻകൂർ ജാമ്യാപേക്ഷ നൽകി

റിപ്പോര്‍ട്ടര്‍ ടി.വി. ഉടമയും എം.ഡി.യുമായ ആന്‍റോ അഗസ്റ്റിന്‍റെ വയനാട് മീനങ്ങാടി വാഴവട്ടയിലെ കുടുംബവീട്ടിൽ നടന്ന എക്സൈസ് റെയ്ഡിൽ നിയമപരമായി...