
എരുമേലിക്ക്അടുത്ത് കൊരട്ടിയിൽ പലചരക്ക് കടക്ക് തീപിടുത്തം.കൊരട്ടി ഉറുമ്പിൽ പാലത്തിനു സമീപം പ്രവർത്തിക്കുന്ന ഉറുമ്പിൽ രാജുവിൻ്റെ പലചരക്കുകടയാണ് കത്തി നശിച്ചത്. ഞായറാഴിച്ച വെളുപ്പിനെ
1.30 ന് ആയിരുന്നു സംഭവം. കാഞ്ഞിരപ്പള്ളിയിൽ നിന്ന് എത്തിയ അഗ്നിശമന സേനയുടെ യൂണിറ്റ് എത്തി തീ അണച്ചപ്പോൾ വൻ അപകടം ഒഴിവായി. കടയിലെ സാധനങ്ങൾ പൂർണ്ണമായി കത്തി നശിച്ച് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായി. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു.

ഈ പ്രളയത്തിൽ വെള്ളം കയറി കടയിലെ സാധനങ്ങൾ നശിച്ചിരുന്നു.തുടർന്നാണ് വീണ്ടും പുതിയ സ്റ്റോക്ക് എടുത്ത് കട ആരംഭിച്ചത്.ഇന്നത്തെ തീ പിടുത്തത്തിൽ കടയിലെ സാധനങ്ങൾ വീണ്ടും കത്തി നശിച്ചു. ഒട്ടേറെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി. മുണ്ടക്കയം, എരുമേലി, പോലീസ് സ്റ്റേഷനിലെ പോലീസ്കാർ എത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നല്കി.


