വാഷിങ്ടൺ: ഇറാൻ യുദ്ധം അന്തിമ ഘട്ടത്തിലേക്കെന്ന് പ്രഖ്യാപിച്ച്, ഇറാനെ സാമ്പത്തികമായി ഞെരുക്കാനുള്ള ‘എക്കണോമിക് ഡി-ഡേ’യ്ക്ക് തുടക്കമിട്ടതായി യുഎസ്. യു.എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റാണ് ശക്തമായ ഉപരോധ നടപടികൾ പ്രഖ്യാപിച്ചത്. ഇറാനുമായി വ്യാപാരം നടത്തുകയോ സാമ്പത്തിക ഇടപാടുകൾ നടത്തുകയോ ചെയ്യുന്ന മൂന്നാം കക്ഷികൾ, ബാങ്കുകൾ, കമ്പനികൾ എന്നിവയെ ലക്ഷ്യമിട്ടാണ് ഈ നീക്കം.


