Friday, October 16, 2026
HomeTOP NEWSKERALAഇന്നസന്റിന്റെ മരണകാരണം കാൻസറല്ല ; ഡോ ; പി. വി. ഗംഗാധരൻ

ഇന്നസന്റിന്റെ മരണകാരണം കാൻസറല്ല ; ഡോ ; പി. വി. ഗംഗാധരൻ

Published on

പലരുടെയും ധാരണ കാൻസർ വീണ്ടും ഇന്നസന്റിനെ കീഴ്പ്പെടുത്തിയിരുന്നു എന്നതാണ്.എന്നാൽ കാൻസർ കാരണമല്ല ഇന്നസന്റ് നമ്മെ വിട്ടുപിരിഞ്ഞത്.

മറിച്ച് കോവിഡും അനുബന്ധരോഗങ്ങളുമാണ് ആ മഹാ കലാകാരനെ

തട്ടിയെടുത്തത്.ഡോ ; പി. വി. ഗംഗാധരൻ പറഞ്ഞു.

സ്വർഗത്തിൽനിന്ന് ഇന്നസന്റ് ചിരിയോടെ പറയുന്നുണ്ടാകും: പേടിക്കേണ്ട,എന്റെ കാൻസർ മാറിയതാണ്.വർഷങ്ങൾക്കു മുൻപ് ബയോപ്സിയുടെ ഫലം ഞാനാണ് ഇന്നസന്റിനെ വിളിച്ചറിയിക്കുന്നത്.അന്ന് അദ്ദേഹം ഒരു സിനിമയുടെ അവസാന സീനിൽ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു.ഇരുട്ടിലേക്കു പോകുന്നതായിരുന്നു ആ രംഗം.റിസൽറ്റ് അറിഞ്ഞദിവസം ഇന്നസന്റിന് താൻ ഇരുട്ടിലേക്കു പോകുകയാണോ എന്ന സന്ദേഹം ഉണ്ടായിരുന്നു.പിറ്റേദിവസം കാണാനെത്തിയതു മുതൽ വളരെ ലാഘവത്തോടെയാണ് അദ്ദേഹം കാൻസറിനെ നേരിട്ടത്.

സെലിബ്രിറ്റി തലത്തിലുള്ള ഇന്നസന്റിനെപ്പോലൊരാൾ തന്റെ രോഗബാധ തുറന്നു പറഞ്ഞതു സമൂഹത്തിനു മാതൃകയും

മാനസികമായി തളർന്നിരുന്നവർക്ക് ആശ്വാസവുമായി.രോഗത്തെ ചിരിച്ചുനേരിട്ട അദ്ദേഹത്തിന്റെ പോസിറ്റീവ് മനസ്സാണ്.ഇന്നസന്റിന് ഉറച്ച തീരുമാനങ്ങളുണ്ട്. പല സിനിമാതാരങ്ങളും അദ്ദേഹത്തിനു രോഗസംബന്ധമായ ഉപദേശങ്ങൾ നൽകുക പതിവായിരുന്നു.ഒറ്റമൂലികൾ, പച്ചമരുന്നുകൾ, ഫലമൂലാദികൾ എന്നിവ അവരിൽ പലരും ഇന്നസന്റിനു നൽകുമായിരുന്നു.എന്നാൽ, ശാസ്ത്രീയ ചികിത്സാമാർഗങ്ങൾ മാത്രമേ തേടൂ എന്ന നിശ്ചയദാർഢ്യം അദ്ദേഹത്തിനുണ്ടായിരുന്നു.അതുകൊണ്ടാണ് കാൻസറിൽനിന്ന് അദ്ദേഹം മോചിതനായത്.

പലരും ചികിത്സയ്ക്കായി വിദേശത്തു പോയപ്പോഴും അതിനുള്ള സാഹചര്യമുണ്ടായിട്ടും ഇന്നസന്റ് ഇവിടെ തുടർന്നു.നമ്മുടെ നാട്ടിലും ചികിത്സാഫലമുണ്ട് എന്നൊരു സന്ദേശം അതിലൂടെ നമുക്കു കിട്ടി.തന്റെ പോസിറ്റീവ് ചികിത്സാനുഭവം മറ്റു രോഗബാധിതരോടു തുറന്നു പറഞ്ഞ് അവരെ പ്രചോദിപ്പിക്കുന്നതിലും ഇന്നസന്റ് വളരെ കരുതലെടുത്തു.

കീമോതെറപ്പിയുടെ സമയത്ത് കൊച്ചിൻ കാൻസർ സൊസൈറ്റിയുടെ കളിക്കൂട്ടം പോലുള്ള കൂട്ടായ്മകളിൽ ഇന്നസന്റ്

പങ്കെടുക്കുകയും ക്യാംപുകൾക്കാകെ ഉണർവു പകരുകയും ചെയ്തു.ക്യാംപുകൾക്കാകെ ഉണർവു പകരുകയും ചെയ്തു

Latest articles

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഇന്ത്യ സഖ്യത്തിൻറെ സുപ്രീം കോടതിയിലേക്കുള്ള ‘ദില്ലി ചലോ’ മാർച്ച് സംഘ‍ർഷഭരിതം. പ്രവർത്തകർ ബാരിക്കേഡ്...

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

More like this